690 കിലോമീറ്റര്‍ റേഞ്ച്, ഡിസൈനിലും അഴിച്ചുപണി; മുഖം മിനുക്കി അയോണിക് 5

 Hyundai Ioniq 5 facelift launched
അയോണിക് 5
Updated on
1 min read

ഹ്യുണ്ടായിയുടെ പ്രീമിയം ഇലക്ട്രിക് എസ്യുവി മോഡലായ അയോണിക് 5 ന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന് 55.7 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കാനുള്ള ശേഷിയാണ് അയോണിക് 5-നെ മെക്കാനിക്കലായി ആകര്‍ഷകമാക്കുന്നത്.

ഏറ്റവും വലിയ മാറ്റം 84.0 കിലോവാട്ട് ബാറ്ററി പായ്ക്ക് അവതരിപ്പിച്ചതാണ്. ഇത് പഴയ മോഡലിന്റെ 72.6 കിലോവാട്ട് യൂണിറ്റിന് പകരമായി വന്നു. 690 കിലോമീറ്റര്‍ വരെ റേഞ്ച് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇത് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഇവികളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ചാണ്. പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റുകള്‍, പുതുക്കിയ അലോയ് വീലുകള്‍, പുതിയ റിയര്‍ സ്പോയിലര്‍, പിന്നില്‍ പുതുക്കിയ വി-ഗാര്‍ണിഷ് ലൈറ്റിംഗ് എലമെന്റ് എന്നിവ പുതിയ മാറ്റത്തില്‍ വരുന്നു.

ഗ്രാവിറ്റി ഗോള്‍ഡ് മാറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് പേള്‍, ടൈറ്റന്‍ ഗ്രേ, ഒപ്റ്റിക് വൈറ്റ് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുത്തന്‍ ഹ്യുണ്ടായി അയോണിക് 5 എത്തിയിരിക്കുന്നത്.

നിറം മാറ്റമാണ് ഇന്റീരിയറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. വളരെ വിശാലവും ഫീച്ചര്‍ സമ്പന്നവുമായാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളിലെ മാറ്റങ്ങളും ഒറ്റനോട്ടത്തില്‍ അറിയാം. സീറ്റ് ഹീറ്റിങ്-വെന്റിലേഷന്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കല്‍ സ്വിച്ചുകള്‍ ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിങ് പാഡിന്റെയും കപ്പ് ഹോള്‍ഡറുകളുടെയും സ്ഥാനം അല്‍പ്പം ഒന്ന് മാറിയിട്ടുമുണ്ട്.

പുതിയ ത്രീ സ്പോക്ക് സ്റ്റിയറിങ് വീലാണ് അയോണിക് 5-ല്‍ നല്‍കിയിരിക്കുന്നത്. ലെതര്‍ ആവരണത്തിനൊപ്പം മോസ് കോഡ് ലോഗോയും ഇതില്‍ പതിച്ചിരിക്കുന്നു. 12.3 ഇഞ്ച് വലിപ്പത്തില്‍ ഡാഷ് ബോര്‍ഡില്‍ ഒരുക്കിയിരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇരട്ട സ്‌ക്രീനുകള്‍ മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്. കണക്ടഡ് കാര്‍ നാവിഗേഷന്‍ കോക്പിറ്റ്, ആക്ടീവ് സൗണ്ട് ഡിസൈന്‍ തുടങ്ങിയ സംവിധാനങ്ങളും പുതിയ അയോണിക്കില്‍ നല്‍കിയിട്ടുണ്ട്.

അടിമുടി മാറ്റവുമായി എത്തിയിരിക്കുന്ന പുതിയ അയോണിക് 5-ന് 55.7 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡിസൈനില്‍ വരുത്തിയിരിക്കുന്ന അഴിച്ചുപണിക്കും ഫീച്ചറുകളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഒപ്പം മെക്കാനിക്കല്‍ സംവിധാനങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ അയോണിക് 5 വിപണിയില്‍ എത്തുന്നത്.

Summary

 Hyundai Ioniq 5 facelift launched 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sriram Venkitaraman
iPhone Duo
Top 5 News Today
National Testing Agency
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com