

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാര്‍ ഈ സാമ്പത്തിക വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഇന്ത്യയിലെ ഇ വി ലൈനപ്പില്‍ മൂന്നാമത്തെ വാഹനമായി ഇത് അവതരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
അതിനിടെ കമ്പനിയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ചെറിയ പതിപ്പ് ആയിരിക്കുമെന്ന് കരുതുന്ന വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍പ് പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളാണ് ഇത്തവണത്തെ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ഹ്യുണ്ടായിയുടെ സ്വന്തം നാടായ ദക്ഷിണ കൊറിയയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.
ഉയര്‍ന്ന റൂഫ്ലൈന്‍, താഴ്ത്തി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലാമ്പുകളോട് കൂടിയ പരന്ന മുന്‍ഭാഗം എന്നിവ ഈ ചിത്രങ്ങളില്‍ കാണാം. കൂടാതെ 17 ഇഞ്ച് ഡയമണ്ട് കട്ട് വീലുകള്‍, ഒരു അഡാസ് മൊഡ്യൂള്‍, ഇരുവശങ്ങളിലുമുള്ള ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളിലെ കാമറകള്‍ എന്നിവയും ഇതില്‍ ദൃശ്യമാണ്. സബ്-കോംപാക്റ്റ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ ആദ്യമായല്ല പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രധാന എതിരാളിയായിരിക്കും ഇതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates