കേരളത്തിലെ ആദ്യ സിയറ; 'ടാറ്റയുടെ കൊമ്പനെ' സ്വന്തമാക്കി ഗണേഷ് കുമാർ

ഒരു വാഹന പ്രേമി എന്ന നിലയില്‍ അഭിമാനമെന്ന് മന്ത്രി
K B Ganesh Kumar has become the first owner of t Tata Sierra in Kerala
K B Ganesh Kumar has become the first owner of t Tata Sierra in Kerala
Updated on
1 min read

ന്ത്യന്‍ നിരത്തുകളിലേക്ക് ഐതിഹാസിക മടങ്ങിവരവിന് ഒരുങ്ങുന്ന ടാറ്റ സിയറയുടെ ആദ്യ വാഹനങ്ങളില്‍ ഒന്ന് സ്വന്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സിയറ സ്വന്തമാക്കിയ വിവരം സിനിമാതാരം കൂടിയായ ഗണേഷ് കുമാര്‍ അറിയിച്ചത്.

ഇന്ത്യയിലെ ടാറ്റ സിയറയുടെ ആദ്യ ഡെലിവറി സ്വന്തമാക്കിയതില്‍ സന്തോഷവാനാണ്. ഒരു വാഹന പ്രേമി എന്ന നിലയില്‍, ഈ അവസരത്തില്‍ വളരെ അഭിമാനമുണ്ട്, മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തിലെ ആദ്യ സിയറ കുടിയാണ് മന്ത്രിയുടേത്.

K B Ganesh Kumar has become the first owner of t Tata Sierra in Kerala
പുതിയ ബൈക്ക് വാങ്ങാന്‍ പോകുകയാണോ?, മറക്കരുത് 20-4-10 റൂള്‍; വിശദാംശങ്ങള്‍

11.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പുതുതലമുറ ടാറ്റ സിയറയുടെ പ്രാരംഭ വില. നാല് പ്രധാന വേരിയന്റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്. ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിച്ചിരുന്നു.

158bhp ഉം 255Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 105bhp ഉം 145Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോളും സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. 116bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ ആണ് മറ്റൊന്ന്. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.

K B Ganesh Kumar has become the first owner of t Tata Sierra in Kerala
ഒരു ലക്ഷം രൂപയില്‍ താഴെ വില, ആറ് കളര്‍ ഓപ്ഷന്‍; ചേതക് സി25 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

സിയറയുടെ കാബിന്‍ കര്‍വ്വിന്റേതിന് സമാനമാണ്. ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട്, സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകള്‍ എന്നിവയുണ്ട്.

Summary

Kerala Transport Minister K.B. Ganesh Kumar has become the first owner of the new-generation Tata Sierra in Kerala. The iconic SUV makes a comeback with a modern design, advanced technology, premium features, and multiple powertrain options, blending its classic legacy with contemporary performance and comfort.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com