

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ പുതിയ എംപിവിയായ കിയ കാര്‍ണിവല്‍ ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത മാസം ഉത്സവ സീസണിനോടനുബന്ധിച്ച് ഈ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലിമോസിന്‍+ എന്ന ഒറ്റ ട്രിമ്മിലായിരിക്കും ഇത് വിപണിയില്‍ എത്തുക. G1.6T HEV 6AT അധിഷ്ഠിതമാണ് ഈ വാഹനം. പ്രീമിയം കംഫര്‍ട്ട് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളും സുഗമമായ യാത്രയും വാഗ്ദാനം ചെയ്യുന്ന വാഹനത്തില്‍ 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് ഡ്യുവല്‍ ടോണ്‍ എയറോ അലോയ് വീലുകള്‍, ആക്ടീവ് എയര്‍ ഫ്‌ലാപ്‌സ്, വെര്‍ച്വല്‍ എന്‍ജിന്‍ സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്.
1.6 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ 72ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എക്യൂഐ ഡിസ്‌പ്ലേയോട് കൂടിയ സ്മാര്‍ട്ട് പ്യുവര്‍ എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുള്ള ഹെഡ് അഡ്ജസ്റ്റബിള്‍ സീറ്റ് ബാക്ക് ടേബിളുകള്‍, മോണോടോണ്‍ ആംബിയന്റ് ലൈറ്റിങ്, കപ്പ് ഹോള്‍ഡറുകള്‍, ലെതറില്‍ പൊതിഞ്ഞ ഡോര്‍ ട്രിമ്മുകള്‍ എന്നിവയും ഫീച്ചറുകളായി വരുന്നു. ഹൈബ്രിഡ് മോഡലിന് ഏകദേശം 56 ലക്ഷം രൂപയോളമാണ് (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates