

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം ആമുഖം) പ്രാരംഭ വില. ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ബാറ്ററി- ആസ്- എ- സര്‍വീസ് ആയാണ് ഇത് അവതരിപ്പിച്ചത്. നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമാണ് ഇത് വില്‍ക്കുക.
പുതിയ ഇ വിറ്റാര രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. 48.8kWh, 61.1kWh ഓപ്ഷനുകളിലാണ് കാര്‍ വിപണിയില്‍ എത്തുന്നത്. ഒറ്റ ചാര്‍ജില്‍ യഥാക്രമം 440 കിലോമീറ്ററും 543 കിലോമീറ്ററും വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ബാറ്ററി ശേഷി.
ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നി മൂന്ന് വേരിയന്റുകളില്‍ കാര്‍ ലഭ്യമാണ്. ഒപ്യുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, നെക്‌സ ബ്ലൂ, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്യുലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ് എന്നിവയുള്‍പ്പെടെ 10 നിറങ്ങളില്‍ ഏത് വേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ഇവയെല്ലാം ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ ആണ്.
എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ലെവല്‍ 2 എഡിഎഎസ്, 360 ഡിഗ്രി കാമറ, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ഡ്രൈവ് മോഡുകള്‍, സുസുക്കി കണക്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ 10 ഇഞ്ച് സ്‌ക്രീനുകള്‍, ഏഴ് എയര്‍ബാഗുകള്‍ എന്നിവയാണ് മാരുതി ഇ വിറ്റാരയുടെ പ്രധാന സവിശേഷതകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates