ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡല്‍ ആയ ഫ്രോങ്ക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും
Maruti Fronx Facelift Spied
Maruti Fronx Facelift Spiedsource: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡല്‍ ആയ ഫ്രോങ്ക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. ഫ്രോങ്ക്‌സ് ഫെയ്‌സ് ലിഫ്റ്റിന്റെ റോഡ് ടെസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2027ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പുതുക്കിയ മോഡല്‍ കമ്പനി അവതരിപ്പിച്ചേക്കാം.

പുതിയ ഗ്രില്ലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ മധ്യഭാഗത്തായി അഡാസ് സെന്‍സര്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. കൂടാതെ പിന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്കുകളും കാണാം. നിലവിലുള്ള മോഡലിലുള്ള ഡ്രം ബ്രേക്കുകള്‍ക്ക് പകരമായാണ് പുതിയ മാറ്റം. പുതിയ ഫ്രോങ്ക്‌സില്‍ പുതിയ ഫ്രണ്ട് ബമ്പര്‍ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈന്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അകത്തളത്തില്‍ ബലേനോയിലുള്ള ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ ഫ്രോങ്ക്‌സിലും പ്രതീക്ഷിക്കാവുന്നതാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍.

നിലവിലുള്ള 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഡ്യുവല്‍ജെറ്റ് എന്‍എ പെട്രോള്‍ എന്‍ജിന് പകരം 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ഇസഡ്12ഇ എന്‍എ പെട്രോള്‍ എന്‍ജിന്‍ ആണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, സിക്‌സ് സ്പീഡ് ടോര്‍ക്ക്യൂ കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, എഎംടി എന്നിവയാണ് പ്രതീക്ഷിക്കുന്നത്. സിഎന്‍ജി വേര്‍ഷനില്‍ ആദ്യമായി എഎംടി ഓപ്ഷന്‍ നല്‍കിയേക്കും.

Maruti Fronx Facelift Spied
ക്വിക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോള്‍ അസിസ്റ്റ് 'കിടുക്കാച്ചി' ഫീച്ചറുകള്‍,' 200 ഡ്യൂക്ക്' വിപണിയില്‍
Maruti Fronx Facelift Spied
261 കിലോമീറ്റര്‍ വരെ റേഞ്ച്, 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജിങ്, വേറിട്ട ഡിസൈന്‍; വരുന്നു അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍
Summary

Maruti Fronx Facelift Spied: Multiple Updates 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER