മാരുതി ബലേനോയുടെ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അഞ്ചിന്; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാന്‍ ഒരുക്കുന്നു
Maruti Suzuki Baleno Facelift India Launch on 5 September
Maruti Suzuki Baleno Facelift India Launch on 5 Septembersource: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാന്‍ ഒരുക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് ബലേനോ ഫെയ്‌സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

നാലുവര്‍ഷം മുന്‍പാണ് ഈ മോഡലിന് കാര്യമായ ഒരു അപ്‌ഡേറ്റ് ലഭിച്ചത്. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയ ആയിരിക്കും പുറംഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്ന് പ്രതീക്ഷിക്കുന്നു. ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സ്ലീക്കായ ഗ്രില്‍ ആയിരിക്കും മറ്റൊരു പ്രത്യേകത. കാറിന്റെ പിന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും വശങ്ങളുടെ ഭംഗി കൂട്ടുന്നതിനായി 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ ലഭിച്ചേക്കാം.

ഉള്ളില്‍ നിലവിലെ കാറിലെ ഡാഷ്‌ബോര്‍ഡ് ലേഔട്ട് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകളും പുതിയ കളര്‍ തീമുകളുമായിരിക്കും അകത്തെ പ്രധാന മാറ്റങ്ങള്‍. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ബ്രസ്സയില്‍ കാണുന്ന 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എന്‍ജിന്റെ കാര്യത്തില്‍ 88 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും പ്രതീക്ഷിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഓപ്ഷനുകളോടെ എന്‍ജിന്‍ തുടരുമെന്നാണ് കരുതുന്നത്. ബ്രസ്സയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബലേനോയിലും എത്തുമോ എന്നാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Maruti Suzuki Baleno Facelift India Launch on 5 September
11.45 ലക്ഷം രൂപ മുതല്‍ വില; ബിഇ 6 സ്‌പോര്‍ട്ടെക് എഡിഷന്‍ വിപണിയില്‍
Maruti Suzuki Baleno Facelift India Launch on 5 September
സ്‌പോര്‍ട്ടി-പ്രീമിയം ലുക്ക്, കറുപ്പില്‍ തിളങ്ങി അര്‍ബന്‍ ക്രൂയിസ് ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍; അറിയാം ഫീച്ചറുകള്‍
Summary

Maruti Suzuki Baleno Facelift India Launch on 5 September

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com