9 ലക്ഷം രൂപ മുതല്‍ വില; മാരുതിയുടെ പുതിയ കാര്‍ ലോഞ്ച് ബുധനാഴ്ച, അറിയാം 'എസ്‌കുഡോ' ഫീച്ചറുകള്‍

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി മത്സരിക്കാന്‍ ഒരുങ്ങി 'എസ്‌കുഡോ' എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. ബ്രെസ്സയ്ക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് താഴെയുമായാണ് ഇത് സ്ഥാനം പിടിക്കുക.
Maruti Escudo
Maruti Escudo source: X
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ പുറത്തിറക്കുന്ന പുതിയ കാര്‍ ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി മത്സരിക്കാന്‍ ഒരുങ്ങി 'എസ്‌കുഡോ' എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. ബ്രെസ്സയ്ക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് താഴെയുമായാണ് ഇത് സ്ഥാനം പിടിക്കുക.

മിഡ്സൈസ് എസ് യുവി വിഭാഗത്തിലേക്കുള്ള മാരുതി സുസുക്കിയുടെ രണ്ടാമത്തെ പ്രവേശനമായിരിക്കും പുതിയ എസ് യുവി. ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്‌കുഡോ എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുമായി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 150 ബിഎച്ച്പിയും 263 എന്‍എമ്മും സംയോജിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് ഉള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇ-സിവിടിയുമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15 പെട്രോള്‍ എന്‍ജിനും 88 എച്ച്പി നല്‍കുന്ന ഓപ്ഷണല്‍ സിഎന്‍ജി വേരിയന്റും എസ്യുവിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ബൂട്ട് സ്പേസ് നല്‍കുന്ന അണ്ടര്‍ബോഡി സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി മോഡലാകാം എസ്‌കുഡോ എന്നതും ശ്രദ്ധേയമാണ്.

Maruti Escudo
എന്‍ടോര്‍ക്കിന്റെ കരുത്തന്‍, 150 സിസിയില്‍ പുതിയ സ്‌കൂട്ടര്‍; സെപ്റ്റംബര്‍ നാലിന് ലോഞ്ച്, ഫീച്ചറുകള്‍

സവിശേഷതകള്‍

ലെവല്‍-2 ADAS, കരുത്തുറ്റ ടെയില്‍ഗേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിങ്, പനോരമിക് സണ്‍റൂഫ്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാബിനില്‍ സജ്ജീകരിച്ചേക്കാം.അടിസ്ഥാന വേരിയന്റിന് ഏകദേശം 9-10 ലക്ഷം രൂപ വില വന്നേക്കാം. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 18-19 ലക്ഷം രൂപ വരെ (എല്ലാം എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നുണ്ട്.

Maruti Escudo
ഒരു ലക്ഷത്തില്‍ താഴെ വില, ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ സഞ്ചരിക്കാം; ടിവിഎസിന്റെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍, ഓര്‍ബിറ്റര്‍ വിപണിയില്‍
Summary

Maruti Suzuki Escudo will go on sale on September 3 and it will likely be powered by a 1.5L mild hybrid and 1.5L strong hybrid petrol engines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com