കരുത്തുറ്റ 160 സിസി എന്‍ജിന്‍ ആയിരിക്കുമോ?; ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ നാളെ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയുടെ പുതിയ ഇരുചക്ര വാഹനം നാളെ (വെള്ളിയാഴ്ച) വിപണിയില്‍ അവതരിപ്പിക്കും
honda adv 160
honda adv 160source: x
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയുടെ പുതിയ ഇരുചക്ര വാഹനം നാളെ (വെള്ളിയാഴ്ച) വിപണിയില്‍ അവതരിപ്പിക്കും. അടുത്തിടെ ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് നേടിയതിനാല്‍ ഹോണ്ട എഡിവി 160 മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത്.

16 ബിഎച്ച്പി കരുത്തും 14.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 157 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എഡിവി 160 സ്‌കൂട്ടറിന് കരുത്തേകുക. മുന്നില്‍ 14 ഇഞ്ചും പിന്നില്‍ 13 ഇഞ്ചുമുള്ള അലോയ് വീലുകളാണ് ഇത് വാഗ്ദാനം ചെയ്യുക. സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറും ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

സിംഗിള്‍ ചാനല്‍ എബിഎസ് ഉള്ള, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 27 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പേസും ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീനുമാണ് മറ്റു പ്രത്യേകതകള്‍. ഇന്ത്യയില്‍ ലോഞ്ച് ചെയ്താല്‍ യമഹ എയറോക്‌സ് 155, ഹീറോ സൂം 160, അപ്രീലിയ എസ്ആര്‍ 175 എന്നിവയോടായിരിക്കും ഇത് മത്സരിക്കുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മോഡല്‍ അവതരിപ്പിച്ചും ഹോണ്ട അത്ഭുതപ്പെടുത്താനുള്ള സാധ്യതയുണ്ട്.

honda adv 160
526 കിലോമീറ്റര്‍ വരെ റേഞ്ച്, വെറും 39 മിനിറ്റിനകം ചാര്‍ജ് ചെയ്യാം, ബൈബാക്ക് സ്‌കീം; കിയ സിറോസ് ഇവി വിപണിയില്‍
honda adv 160
മെഴ്സിഡസ് ബെന്‍സിന്റെ അടുത്ത ആഡംബര കാര്‍, പ്ലഗ്- ഇന്‍ ഹ്രൈബ്രിഡ് സാങ്കേതികവിദ്യ; എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ വിപണിയില്‍
Summary

New Honda Two-wheeler Launching Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com