കരുത്തുറ്റ എന്‍ജിന്‍, സ്‌കോഡ ഒക്ടാവിയ ആര്‍എസ് ലോഞ്ച് ഒക്ടോബര്‍ 17ന്, പ്രീ ബുക്കിങ് ആറിന്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു
Skoda Octavia RS
Skoda Octavia RSsource: X
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്‌പോര്‍ട്ടി സെഡാന്റെ പ്രീ ബുക്കിങ് തീയതി കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ ആറിനാണ് പ്രീ ബുക്കിങ് ആരംഭിക്കുന്നത്.

മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തിലാണ് ( completely built unit) രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്‌കോഡ നാലാം തലമുറ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. ഇവയെല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമായി ബുക്ക് ചെയ്യാന്‍ കഴിയൂ. 2025 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഈ മോഡലിന്റെ ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കും.

ശക്തമായ പെര്‍ഫോമന്‍സിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത്. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.

Skoda Octavia RS
ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, റിവേഴ്സ് കാമറ, 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; ഥാര്‍ ഫെയ്സ്ലിഫ്റ്റ് ഉടന്‍ വിപണിയില്‍

ഗ്ലോസ് ബ്ലാക്ക് ആക്‌സന്റുകള്‍, ഹണികോമ്പ് മെഷ് ഗ്രില്‍, വലിയ അലോയ് വീലുകള്‍, വ്യത്യസ്തമായ ബോഡി കിറ്റ് തുടങ്ങിയ സ്‌പോര്‍ട്ടി സ്റ്റൈലിങ് ടച്ചുകള്‍ സാധാരണ ഒക്ടാവിയയില്‍ നിന്ന് ആര്‍എസിനെ വേറിട്ടുനിര്‍ത്തുന്നു. സ്‌പോര്‍ട്‌സ് സീറ്റുകള്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, അലുമിനിയം പെഡലുകള്‍ എന്നിവയാണ് കാബിനിലെ ഫീച്ചറുകള്‍. ഒക്ടാവിയ ആര്‍എസ് ഒരു പ്രീമിയം കാറായാണ് വിശേഷിപ്പിക്കുന്നത്.

Skoda Octavia RS
ആദ്യത്തെ ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍; അള്‍ട്രാവയലറ്റ് X47 അവതരിപ്പിച്ചു, വിലയും ഫീച്ചറുകളും
Summary

New Skoda Octavia RS Launch Date Out: Pre-bookings to Open on 6 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com