സ്‌പോര്‍ട്ടി ലുക്ക്, അപ്‌ഡേറ്റഡ് ടിയാഗോ 28ന് ഇന്ത്യന്‍ വിപണിയില്‍; ഒപ്പം ഇവി പതിപ്പും, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനകീയ മോഡലായ ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും
New Tata Tiago Revealed
New Tata Tiago Revealedsource: tata motors
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനകീയ മോഡലായ ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അപ്ഡേറ്റഡ് ഹാച്ച്ബാക്കിന്റെ പെട്രോളിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കും.

പെട്രോള്‍ വേര്‍ഷനില്‍ ഉള്‍ഭാഗത്തും പുറത്തും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപമാണ് പുതിയ ടിയാഗോയുടെ പുറംഭാഗത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗം ടാറ്റയുടെ തന്നെ ആള്‍ട്രോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് പുതിയ മോഡല്‍. ഇത് ടാറ്റ നിരയില്‍ ടിയാഗോയ്ക്ക് കൂടുതല്‍ ഗാംഭീര്യമുള്ള ഒരു ലുക്ക് നല്‍കുന്നു. കൂടുതല്‍ സ്ലീക്ക് ആയ ഫുള്‍ എല്‍ഇഡി (LED) ഹെഡ്ലാമ്പുകളും അതിനോടൊപ്പം ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും ഇതിലുണ്ട്. ബമ്പറിന് ബ്ലാക്ക്-ഔട്ട് ഫിനിഷും താഴെ ചെറിയ ഫോഗ് ലാമ്പുകളും നല്‍കിയിരിക്കുന്നു. ബ്ലാക്ക്-ഔട്ട് റൂഫ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, അതിന് ചേരുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവ കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ഡ്യുവല്‍-ടോണ്‍ ഫിനിഷോടു കൂടിയ പുതിയ അലോയ് വീലുകളാണ് ഇതിലുള്ളത്.

പുറകിലെ റീഡിസൈനും ഏറെ ശ്രദ്ധേയമാണ്. ടെയില്‍ ലാമ്പുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നുമെങ്കിലും, അവ യഥാര്‍ത്ഥത്തില്‍ ഫിസിക്കലായി കണക്റ്റഡ് അല്ല. 4 മീറ്ററില്‍ താഴെ നീളവും ഏകദേശം 2,400 mm വീല്‍ബേസും പുതിയ ടിയാഗോയിലും പ്രതീക്ഷിക്കാം.

360-ഡിഗ്രി കാമറ സിസ്റ്റം, പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പുതിയ ഇന്റീരിയര്‍ തീം എന്നിവയും കാബിനില്‍ പ്രതീക്ഷിക്കുന്നുണ്ട്. മെക്കാനിക്കല്‍ പരമായി മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ടിയാഗോയ്ക്കും കരുത്ത് പകരുക. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇതിനൊപ്പം ഒരു സിഎന്‍ജി (CNG) വേരിയന്റും ലൈനപ്പില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Tata Tiago Revealed
ലോണെടുത്ത് യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുകയാണോ?; വേണ്ടായിരുന്നു എന്ന് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍

ടിയാഗോ ഇവി

ചെറിയ ദീര്‍ഘചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളോട് കൂടിയ തികച്ചും പുതിയൊരു മുന്‍ഭാഗമാണ് പുതുതലമുറ ടിയാഗോ ഇവിയില്‍ ഉള്ളത്. ഉള്‍ഭാഗത്ത് വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. എങ്കിലും അപ്‌ഹോള്‍സ്റ്ററിക്കും ഡാഷ്ബോര്‍ഡിനും പുതിയ ചില കളര്‍ ഓപ്ഷനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍ട്രെയിനുകളിലും മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. നിലവിലുള്ള 19.2kWh, 24.0kWh ബാറ്ററി പായ്ക്കുകളും അവയോടൊപ്പമുള്ള മോട്ടോറുകളും തന്നെ ഇതിലും തുടരും. ഇതില്‍ ആദ്യത്തേതിന് 223 കിലോമീറ്ററും രണ്ടാമത്തേതിന് 293 കിലോമീറ്ററുമാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്.

New Tata Tiago Revealed
500 കിലോമീറ്റര്‍ റേഞ്ച്, ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട്; വരുന്നു ടാറ്റ സിയറ ഇവി
Summary

New Tata Tiago Revealed, Prices to be Announced on 28 May

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com