വരുന്നു ഫോക്‌സ് വാഗണിന്റെ പുതിയ ആഡംബര എസ് യുവി; ലോഞ്ച് നാളെ, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ പുതിയ ആഡംബര എസ് യുവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
New Volkswagen Tayron Variant  Launch tomorrow
New Volkswagen Tayron Variant Launch tomorrowsource: x
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ പുതിയ ആഡംബര എസ് യുവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടൈറണ്‍ ആര്‍-ലൈനിനേക്കാള്‍ വില കുറവില്‍ പുതിയ ടൈറണ്‍ വേരിയന്റ് ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. ടൈറണ്‍ ആര്‍-ലൈനിന് 46.99 ലക്ഷം രൂപയാണ് വില. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ടൈറണിന്റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. ഈ വേരിയന്റിന്റെ പേര് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ആര്‍-ലൈനില്‍ നിന്ന് ഈ പുതിയ വേരിയന്റ് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ടീസര്‍ വ്യക്തമാക്കുന്നുണ്ട്. അലോയ് വീലിലാണ് പ്രധാനമായി മാറ്റം. പുതിയ ഫൈവ്-സ്‌പോക്ക് പാറ്റേണിലുള്ള ഈ വീലുകള്‍, ആര്‍-ലൈനിലെ 19 ഇഞ്ച് വീലുകളേക്കാള്‍ സൈസ് ചെറുതാകാനാണ് സാധ്യത. ബമ്പറുകളുടെ സ്‌റ്റൈലിങ് കൂടുതല്‍ ലളിതവും അത്ര അഗ്രസീവ് അല്ലാത്തതുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റുകള്‍ക്കായി നല്‍കിയിരിക്കുന്ന വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും ടീസറില്‍ നിന്ന് വ്യക്തമാണ്.

കണക്റ്റഡ് എല്‍ഇഡി ലൈറ്റുകളോട് കൂടിയ ഇലുമിനേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ലോഗോകള്‍, 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, മൂന്ന് നിരകളിലായുള്ള സീറ്റിങ് എന്നിവ ഇതിലും ലഭിക്കും.

മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നുമില്ല. ആര്‍-ലൈനിലുള്ള അതേ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ടൈറണിലും തുടരുക. ഇത് 201bhp കരുത്തും 320Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായാണ് ഈ എന്‍ജിന്‍ എത്തുന്നത്.

പുതിയ വേരിയന്റിന് ആര്‍-ലൈനിനേക്കാള്‍ ഏകദേശം 2 മുതല്‍ 3 ലക്ഷം രൂപ വരെ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് എക്‌സ്-ഷോറൂം വില 44 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ വരാം.

New Volkswagen Tayron Variant  Launch tomorrow
10.49 ലക്ഷം രൂപ മുതല്‍, ആറ് വേരിയന്റുകള്‍; നിസാന്‍ ടെക്ടണ്‍ എസ് യുവി വിപണിയില്‍, അറിയാം ഫീച്ചറുകള്‍
New Volkswagen Tayron Variant  Launch tomorrow
കരുത്തിന്റെ പര്യായം, ഭാരംകയറ്റി ഏത് മലയും കയറും; ഒമ്പതാം തലമുറ ഹൈലക്‌സ് ജൂലൈ 28ന് ഇന്ത്യന്‍ വിപണിയില്‍
Summary

New Volkswagen Tayron Variant Launch tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com