വലിയ ബാറ്ററി, കൂടുതല്‍ റേഞ്ച്; വരുന്നു ടാറ്റ നെക്‌സോണിന്റെ ഫെയ്‌സ് ലിഫ്റ്റ്, വിശദാംശങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ നെക്‌സോണിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വരുന്നു
Next-gen Tata Nexon Spotted
Next-gen Tata Nexon Spottedsource: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡല്‍ ആയ നെക്‌സോണിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വരുന്നു. നെക്‌സോണ്‍ ഗരുഡ് എന്ന പേരിലായിരിക്കും പുതിയ മോഡല്‍ വിപണിയില്‍ എത്തുക എന്നാണ് വിവരം. ഇതിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചിത്രങ്ങള്‍ അനുസരിച്ച് ഇത് ഒരു ഇലക്ട്രിക് വാഹനമാകാനാണ് സാധ്യത. പ്ലഗ് ഇന്‍ പതിപ്പ് അല്ലെങ്കില്‍, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചെറിയ ബാറ്ററി പായ്ക്ക് മാത്രമേ ഉണ്ടാകൂ. ഡിസൈന്‍ പരിശോധിക്കുകയാണെങ്കില്‍ പുതിയ മോഡലിന് ബോക്‌സി രൂപമാണ് ഉള്ളത്. കൂടുതല്‍ നിവര്‍ന്ന രൂപമായതിനാല്‍ ഹെഡ്‌റൂം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.

എസ് യുവിയുടെ മുന്‍ഭാഗവും സമൂലമായി മാറ്റിയിട്ടുണ്ട്. ഡോര്‍ ഹാന്‍ഡിലുകള്‍ ഫ്‌ലഷ് ഫിറ്റിങ്ങ് അല്ല. വലിയ ബാറ്ററി പായ്ക്കുമായി വാഹനം വിപണിയില്‍ എത്താനാണ് സാധ്യത. നിലവിലുള്ള നെക്‌സോണ്‍ ഇവിക്ക് 489 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. പഞ്ച് ഇവിക്ക് സമാനമായി നെക്‌സോണ്‍ ഇവി ഫെയ്‌സ് ലിഫ്റ്റിലെ ഇ- ഡ്രൈവിങ് സിസ്റ്റത്തില്‍ ഘടകങ്ങളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. സഫാരി ഇവിയും ഉടന്‍ പുറത്തിറങ്ങിയേക്കും. ഇതിന്റെ കപ്പാസിറ്റി 75kwhല്‍ അധികമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next-gen Tata Nexon Spotted
മൂന്ന് മണിക്കൂറിനകം ചാര്‍ജ് ചെയ്യാം; വരുന്നു വിഡയുടെ മിനി ഡർട്ട്
Next-gen Tata Nexon Spotted
29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍
Summary

Next-gen Tata Nexon Spotted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com