ഉയർന്ന മൈലേജ്, കരുത്തുറ്റ എന്‍ജിന്‍, റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര്‍ 17ന്; പ്രാരംഭ വില 19 ലക്ഷം

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ സ്ഥിരികരിച്ചു
Renault Duster
Renault DusterFILE
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ സ്ഥിരികരിച്ചു. ഒക്ടോബര്‍ 17നാണ് ലോഞ്ച്. അന്ന് ഹൈബ്രിഡ് വേരിയന്റിന്റെ വില കമ്പനി പ്രഖ്യാപിക്കും.

ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ചോടെ കമ്പനിയുടെ ഹൈബ്രിഡ് ഇ- ടെക് സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ തുടക്കമാകുകയാണ്. ബ്രാന്‍ഡിന്റെ കോംപാക്ട് എസ് യുവി നിരയിലെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനായിരിക്കും ഇത്. 1.8 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. നിലവില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുകളാണ് ഉള്ളത്.

പുതിയ വേരിയന്റ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ചേര്‍ന്ന് 162 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ലഭ്യമാകുക. പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഡസ്റ്റര്‍ നിരയില്‍ തന്നെ ഏറ്റവും മികച്ച മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 19 മുതല്‍ 23 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Renault Duster
റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍
Renault Duster
5.29 ലക്ഷം എക്‌സ്‌ഷോറും വില, 'ഏരിസ്' പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്, ഫീച്ചറുകള്‍ അറിയാം
Summary

Renault Duster Hybrid Launch Date For India Confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com