20 കിലോമീറ്റര്‍ മൈലേജ്, 21 സുരക്ഷാ ഫീച്ചറുകള്‍, വില 6.29 ലക്ഷം; പുതിയ റെനോ കൈഗര്‍ വിപണിയില്‍

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, പുതിയ കാറായ കൈഗര്‍ പുറത്തിറക്കി
Renault kiger
Renault kigerimage credit: Renault
Updated on
2 min read

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, പുതിയ കാറായ കൈഗര്‍ പുറത്തിറക്കി. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ കൈഗറില്‍ വരുത്തിയിട്ടുണ്ട്.

ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍, പുതിയ ഹുഡ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷന്‍ അലോയ് വീലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈനില്‍ ഉള്‍പ്പെടുന്നു. പുതിയ ഡ്യുവല്‍-ടോണ്‍ ഡാഷ്‌ബോര്‍ഡ്, പ്രീമിയം വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, കൂടുതല്‍ മികച്ച ക്യാബിന്‍ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്‌സ് ഇന്‍സുലേഷന്‍ എന്നിങ്ങനെയാണ് പ്രീമിയം ഇന്റീരിയറിലെ ഫീച്ചറുകള്‍. മള്‍ട്ടി-വ്യൂ കാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, 20.32 സെന്റിമീറ്റര്‍ ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പ്രീമിയം 3 ഡി ആര്‍ക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കൈഗറിലെ ടെക്‌നിക്കല്‍ പാക്കേജ്.

Renault kiger
Renault kigerimage credit: Renault

മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവല്‍ എഫിഷ്യന്‍സി എന്നിവയോടു കൂടിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കൈഗര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. അതേസമയം കൂടുതല്‍ താങ്ങാനാവുന്ന ഒരു ഓപ്ഷന്‍ തേടുന്ന ഉപഭോക്താക്കള്‍ക്കായി, പുതിയ കൈഗര്‍ പരിഷ്‌കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്‍കുന്നു.

21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ആണ് മറ്റൊരു സവിശേഷത. 6 എയര്‍ബാഗുകള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഎസ്ഓഎഫ്‌ഐഎക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നിവ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. ഓയിസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നീ പുതിയ രണ്ട് നിറങ്ങള്‍ ഉള്‍പ്പെടെ ഏഴ് ആകര്‍ഷകമായ നിറങ്ങളില്‍ പുതിയ കൈഗര്‍ ലഭ്യമാണ്. റേഡിയന്റ് റെഡ്, കാസ്പിയന്‍ ബ്ലൂ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിവയാണ് നിലവിലുള്ള നിറങ്ങള്‍.

Renault kiger
വരുന്നു ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, ലോഞ്ച് വ്യാഴാഴ്ച; ഒരു ലക്ഷത്തില്‍ താഴെ വില?

പൂര്‍ണ്ണമായി ലോഡ് ചെയ്ത ടര്‍ബോ കൈഗര്‍ വേരിയന്റുകളായ ടെക്‌നോ, ഇമോഷന്‍ എന്നിവയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്‌സ്-ഷോറൂം വില. കൂടുതല്‍ താങ്ങാനാവുന്ന കൈഗര്‍ എനര്‍ജി വേരിയന്റുകള്‍ 6.29 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയുള്ള എക്‌സ്-ഷോറൂം വിലകളില്‍ ലഭ്യമാണ്. പുതിയ കൈഗര്‍ അവതരിപ്പിക്കുന്നതിലൂടെ ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച എന്‍ജിനിയറിങ്ങും യഥാര്‍ത്ഥ പ്രകടനവും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് റെനോ ഇന്ത്യയുടെ എംഡിയും സിഇഒയുമായ വെങ്കട് റാം മാമില്ലപ്പള്ളെ പറഞ്ഞു.

Renault kiger
കൂടുതല്‍ ബൂട്ട് സ്‌പേസ്, ആദ്യമായി അണ്ടര്‍ബോഡി സിഎന്‍ജി കിറ്റ്; 9 ലക്ഷം രൂപ മുതല്‍ വില, മാരുതിയുടെ പുതിയ കാര്‍ ലോഞ്ച് സെപ്റ്റംബര്‍ മൂന്നിന്
Summary

Renault India, a wholly owned subsidiary of the French carmaker Renault Group, launched New Kiger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com