റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇനിമുതല്‍ ആമസോണ്‍ വഴിയും സ്വന്തമാക്കാം

350 സി.സി മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി വില്‍പ്പന നടത്തുന്നത്.
Royal Enfield to launch first EV 'Flying Flea' in January-March quarter of FY26
റോയല്‍ എന്‍ഫീല്‍ഡ്ഫയൽ/ എഎഫ്പി
Updated on
1 min read

ന്യൂഡല്‍ഹി: ഫ്‌ലിപ്കാര്‍ട്ടിന് പിന്നാലെ ഇരുചക്ര വാഹന വില്‍പ്പനയുമായി ആമസോണും. ഫ്‌ലിപ്കാര്‍ട്ട് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തിരുന്നു. ഇതേ പാത പിന്തുടരുകയാണ് മറ്റൊരു ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണും. 350 സി.സി മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി വില്‍പ്പന നടത്തുന്നത്.

Royal Enfield to launch first EV 'Flying Flea' in January-March quarter of FY26
'ഫയര്‍ എന്‍ജിന്‍ വരുന്നെന്നാണ് വിചാരിച്ചത്'; ഉദ്ഘാടനത്തിനിടെ ഹോണടിച്ചെത്തിയ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹണ്ടര്‍ 350, ബുള്ളറ്റ് 350, മെറ്റിയര്‍ 350, ഗോവന്‍ ക്ലാസിക് 350 എന്നീ ബൈക്കുകള്‍ ആമസോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഫ്‌ലിപ്കാര്‍ട്ട് വഴിയും ഇതേ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തുന്നത്. കാലക്രമേണ വലിയ ബൈക്കുകളായ ഹിമാലയന്‍ 450, ഗറില്ല 450, സ്‌ക്രം 450 മോഡലുകളും 650 സി.സിയില്‍ ഉള്‍പ്പെടുന്ന കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകളും വില്‍പ്പന നടത്താന്‍ സാധിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതീക്ഷിക്കുന്നത്.

Royal Enfield to launch first EV 'Flying Flea' in January-March quarter of FY26
ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന്‍ ജയകൃഷ്ണനെതിരെ കേസ്

ആമസോണ്‍ ഇന്ത്യയുടെ സഹായത്തോടെ വില്‍പ്പന ആരംഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ കമ്പനി അനുവദിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാഹനം വാങ്ങിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് ഈ അവസരം ലഭിക്കുക. ഈ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ സെലക്ട് ചെയ്യുന്ന ഡീലര്‍ഷിപ്പുകളില്‍ നിന്നും ഇഷ്ട്ടമുള്ള സര്‍വീസ് സെന്ററുകള്‍ തെരഞ്ഞെടുക്കാം. ഇതോടൊപ്പം ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ആക്‌സസറികള്‍, റൈഡിങ് ഗിയറുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങിക്കാനും അവസരമുണ്ട്.

Summary

Royal Enfield Classic 350, Hunter 350 Go Live On Amazon India Ahead Of Diwali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com