2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ പുറത്തിറക്കി
Royal Enfield Classic 350 Signature White launched
Royal Enfield Classic 350 Signature White launchedsource: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ പുറത്തിറക്കി. 2.24 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായാണ് ഇത് അവതരിപ്പിച്ചത്. പുതിയ നിറത്തില്‍ മോട്ടോര്‍സൈക്കിള്‍ ഏറെ ആകര്‍ഷണീയമായാണ് കാണപ്പെടുന്നത്.

ഇതിന്റെ ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലാണ് നല്‍കിയിരിക്കുന്നത്. ഇതിന് മാറ്റ് കൂട്ടാനായി കറുത്ത വരകളും നല്‍കിയിട്ടുണ്ട്. ഫെന്‍ഡറുകള്‍ കറുപ്പ് നിറത്തിലാണ് തിളങ്ങുന്നത്. പ്രീമിയം ബ്രൗണ്‍ ടൂറിങ് സീറ്റുകളും സൈഡ് പാനലില്‍ പുതിയ ക്ലാസിക് ലോഗോയും ഫ്യുവല്‍ ടാങ്കില്‍ സ്റ്റെന്‍സില്‍ ശൈലിയിലുള്ള ഡെക്കാലുമാണ് മറ്റു ഫീച്ചറുകള്‍.

ഇരുവശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുകളും കൊടുത്തിട്ടുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ട്രിപ്പര്‍ പോഡും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

Royal Enfield Classic 350 Signature White launched
പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍
Royal Enfield Classic 350 Signature White launched
പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍; ഹോണ്ട സിബി500 വിപണിയില്‍
Summary

Royal Enfield Classic 350 Signature White launched at Rs 2.24 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com