എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികം; പ്രത്യേക പതിപ്പ് പുറത്തിറക്കി, ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി
Royal Enfield Classic 650 Hypershift
Royal Enfield Classic 650 Hypershiftsource: X
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് എന്ന പേരിലാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന വിപണികളില്‍ ഓരോന്നിലും 125 യൂണിറ്റുകള്‍ വീതം മാത്രമാണ് ലഭ്യമാവുക.

നിലവിലുള്ള ക്ലാസിക് 650 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മെക്കാനിക്കല്‍ ആയി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൗന്ദര്യപരമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് പിച്ചള അടിസ്ഥാനമാക്കിയുള്ള പെയിന്റ് ഫിനിഷാണ് ഇതിന് നല്‍കിയിരിക്കുന്നത്. വെളിച്ചം വീഴുമ്പോള്‍ ചുവപ്പ്, പച്ച, സ്വര്‍ണം നിറങ്ങളിലേക്ക് മാറിമാറി കാണപ്പെടുന്ന പ്രത്യേകത ഇതിനുണ്ട്. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കില്‍ സ്വര്‍ണനിറത്തിലുള്ള ബ്രാന്‍ഡ് ചിഹ്നവും സൈഡ് പാനലില്‍ 125 വര്‍ഷം എന്ന് രേഖപ്പെടുത്തിയ സ്വര്‍ണ ബാഡ്ജും ക്രമീകരിച്ചിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ക്ലാസിക് 650 മോഡലിലുള്ള അതേ 648 സിസി, എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 46 ബിഎച്ച്പി കരുത്തും 52.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇതിന്റെ എക്‌സ്- ഷോറൂം വില 4.26 ലക്ഷം രൂപയാണ്. നവംബറില്‍ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കും.

Royal Enfield Classic 650 Hypershift
24 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്‍ജി വേര്‍ഷന്റെ ബുക്കിങ് ആരംഭിച്ചു
Royal Enfield Classic 650 Hypershift
1075 ബിഎച്ച്പി കരുത്ത്, വരുന്നു ഫെരാരിയുടെ ഇലക്ട്രിക് കാർ ഇന്ത്യയില്‍; രണ്ട് ഷോറൂമുകള്‍ ഉടന്‍
Summary

Royal Enfield Classic 650 Hypershift launched at Rs. 4.26 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com