വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു അഡ്വഞ്ചര്‍ ബൈക്ക്; ഹിമാലയന്‍ 440 ലോഞ്ച് അടുത്ത മാസം

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
Royal Enfield Himalayan Mana Black
Royal Enfield Himalayan Mana Black image credit: Royal Enfield
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 'D4G' എന്ന് കോഡ് നെയിം നല്‍കിയിട്ടുള്ള ഹിമാലയന്‍ 440 പ്രോജക്ടില്‍ പ്രവര്‍ത്തിച്ച് വരികയാണ് റോയല്‍ എന്‍ഫീല്‍ഡ്.

ഹിമാലയന്‍ 411 പകരക്കാരനായി ഹിമാലയന്‍ 440 അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു മോഡലായ സ്‌ക്രാം 440നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സ്‌ക്രാം 440ല്‍ ഉള്ള അതേ 443 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഹിമാലയന്‍ 440ലും പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 25 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിക്കും.

കൂടാതെ ഇതിന്റെ മുന്‍ഗാമിയോട് സാമ്യമുള്ള പരുക്കന്‍ ഡിസൈനും ഇതില്‍ ഉണ്ടായിരിക്കാം. ഈ പുതിയ അഡ്വഞ്ചര്‍ ബൈക്ക് ഹിമാലയന്‍ 450ന് തൊട്ടു താഴെയായിരിക്കും പൊസിഷന്‍ ചെയ്യുക. റൈഡിങ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ച് ചെയ്യാവുന്ന എബിഎസ് , ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് തുടങ്ങിയവ ഈ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളായി വരാം.

Royal Enfield Himalayan Mana Black
വാഹന പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു!, പുതിയ ബജാജ് പള്‍സര്‍ 150 ഡീലര്‍ഷിപ്പില്‍; അറിയാം മാറ്റങ്ങള്‍
Royal Enfield Himalayan Mana Black
ക്രൗള്‍ സാങ്കേതികവിദ്യ, പുതിയ എന്‍ജിന്‍; പള്‍സര്‍ എന്‍ 160 സീരീസില്‍ പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍, ഫീച്ചറുകള്‍
Summary

Royal Enfield Himalayan 440 launch next month?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com