ഓഫ് റോഡ് ഡ്രൈവിന് സൂപ്പർ, കരുത്തുറ്റ എന്‍ജിന്‍; ഹിമാലയന്‍ 440 ലോഞ്ച് വെള്ളിയാഴ്ച

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Royal Enfield Himalayan 440 launch on friday
Royal Enfield Himalayan 440 launch on fridaysource:X
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ എത്തിയ ഹിമാലയന്‍ 440ന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ചിത്രങ്ങളില്‍ നിന്ന് ഹിമാലയന്‍ 440നെ ശ്രദ്ധേയമാക്കുന്നത് ഇതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്.പ്രധാന ഡയലില്‍ ഒരു അനലോഗ് സ്പീഡോമീറ്ററും മറ്റു നിര്‍ണായക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ചെറിയ എല്‍സിഡിയും ഉണ്ട്. ഇതിന് അരികിലായി ഒരു ട്രിപ്പര്‍ നാവിഗേഷന്‍ മോഡ്യൂളും കാണാം. ട്രിപ്പര്‍ ഓപ്ഷനലായി ലഭിച്ചേക്കാം. പുതിയ ഹിമാലയന്‍ 440, സ്‌ക്രാം 440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതില്‍ അതേ 443 സിസി, എയര്‍/ ഓയില്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 25.4 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായാണ് ഇതിനെ വിലയിരുത്തുന്നത്.

സ്റ്റീല്‍ ഫ്രെയിം ടെലിസ്‌കോപ്പിക് ഫോര്‍ക്കിലും മോണോഷോക്കിലും സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നു. ഹിമാലയന്‍ 440ല്‍ 21 ഇഞ്ച് ഫ്രണ്ട് വീലാണ് ഉള്ളത്. നിര്‍ത്തലാക്കിയ ഹിമാലയന്‍ 411ന് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും ഇതിലും പ്രതീക്ഷിക്കുന്നത്. ഏകദേശം 2.50 ലക്ഷം രൂപയാണ് വില (എക്‌സ് ഷോറൂം) പ്രതീക്ഷിക്കുന്നത്.

Royal Enfield Himalayan 440 launch on friday
മൂന്ന് ഡോറുകള്‍, ഥാറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ചിത്രങ്ങള്‍ പുറത്ത്
Royal Enfield Himalayan 440 launch on friday
301 കിലോമീറ്റർ റേഞ്ചുമായി ഓല എസ്1സെഡ് ഇലക്ട്രിക് സ്കൂട്ടർ എത്തി; വില 79,999 രൂപ മുതൽ
Summary

Royal Enfield Himalayan 440 launch on friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com