ബോക്‌സ് ആകൃതിയിലുള്ള ഡിസൈന്‍, വലിയ സീറ്റ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്, ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി, തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
 Simple Wave Family Electric Scooter
Simple Wave Family Electric Scooter source: x
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി, തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ അറൈവ് എന്ന പേരില്‍ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന പുതിയ മോഡലിന്റെ പേര് വേവ് എന്നാണ്. സിംപിള്‍ വണ്‍ റേഞ്ചിനേക്കാള്‍ കുറഞ്ഞ വിലയിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുക.

രാജ്യത്തെ ടയര്‍-2, ടയര്‍-3 സിറ്റികളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കൂട്ടര്‍. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്ക് വിപുലമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ കമ്പനിക്ക് 75 ഡീലര്‍ഷിപ്പുകളാണ് ഉള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 150 മുതല്‍ 200 വരെയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബോക്‌സ് ആകൃതിയിലുള്ള ഡിസൈനും കൂടുതല്‍ പ്രായോഗികത സവിഷേതകളും ഇതില്‍ ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുഖകരമായ യാത്രയ്ക്ക് വലിപ്പമേറിയ സീറ്റാണ് ഇതിന് ഉണ്ടാവുക. സിംപിള്‍ വണിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയിരിക്കും ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സിംപിള്‍ വണിലെ മോണോ ഷോക്കിന് പകരമായി ടെലിസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ സെറ്റപ്പും ആണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബേക്കുമാണ് ബ്രേക്കിങ് വിഭാഗത്തില്‍ വരുന്നത്.

 Simple Wave Family Electric Scooter
679 കിലോമീറ്റര്‍ വരെ റേഞ്ച്, ആറ് സീറ്റ്, ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം; മഹീന്ദ്ര എക്‌സ്ഇവി 9എസ് പുതിയ വേരിയന്റ് വിപണിയില്‍
 Simple Wave Family Electric Scooter
ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി; യമഹയുടെ പുതിയ റേ ഇസഡ്ആര്‍ 125 വിപണിയില്‍
Summary

 Simple Wave Family Electric Scooter Launch september 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com