

കുഷാക്കിന്റെ പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കി സ്‌കോഡ. പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. കോപാക്ട് എസ് യു വിയുടെ പരിഷ്‌കരിച്ച മോഡലില്‍ പുതിയ ഫീച്ചറും പരിഷ്‌കരിച്ച സാങ്കേതിക മികവും നല്‍കുന്നു.
പുതുക്കിയ എക്സ്റ്റീരിയര്‍ സ്‌റ്റൈലിങ്, കൂടുതല്‍ പ്രീമിയം ഇന്റീരിയര്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്ന കുഷാക്ക് സ്‌കോഡ 15,000 രൂപ അടച്ച് ഡീലര്‍ഷിപ്പുകളിലും നിന്നും ഓണ്‍ലൈന്‍ വഴിയും വാഹനം ബുക്ക് ചെയ്യാം. മാര്‍ച്ച് മുതലാണ് ഡെലിവറി ആരംഭിക്കുക. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസൂക്കി ഗ്രാന്‍ഡ് വിറ്റാര, ടയോട്ട ഹൈറൈഡര്‍ എന്നീ മോഡലുകളാണ് കുഷക്കിന്റെ എതിരാളി.
സ്‌കോഡയുടെ ഏറ്റവും പുതിയ 'മോഡേണ്‍ സോളിഡ്' ഡിസൈന്‍ ശൈലിയിലാണ് കുഷാക്കിന്റെ നിര്‍മാണം. ഡേടൈം റണ്ണിങ് ലാമ്പുകളോടു കൂടിയ (ഡിആര്‍എല്‍) നേര്‍ത്ത എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഗ്രില്ലില്‍ ഒരു സെഗ്മെന്റഡ് ലൈറ്റ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇരുഹെഡ്ലാംപുകളിലേയും ഡിആര്‍എല്ലുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ കോഡിയാക്കില്‍ നിന്ന് കടമെടുത്തതാണ് ഈ ഡിസൈന്‍. മാറ്റങ്ങള്‍ വരുത്തിയ ബമ്പറാണ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുഷാക്ക് മോണ്ടെ കാര്‍ലോ ട്രിമ്മില്‍ ഗ്രില്ലിന് ചുവന്ന വരകളും നല്‍കിയിട്ടുണ്ട്. കൂടാതെ ക്രോം ഫിറ്റിങ്ങുകള്‍ക്ക് പകരം ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ചുറ്റും എക്‌സ്‌ക്ലൂസീവ് ബാഡ്ജിങ്ങുമുണ്ട്.
വശങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ല, വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി കണക്റ്റഡ് ലൈറ്റ് ബാറില്‍ പ്രകാശിക്കുന്ന സ്‌കോഡ എന്ന എഴുത്തും നല്‍കിയിരിക്കുന്നു. ചെറി റെഡ്, ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും കുഷാക്കിന്റെ പുതിയ മോഡലില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രസ്റ്റീജ് ട്രിമ്മില്‍ ബ്ലാക്ക്-ബീജ് കോമ്പിനേഷനും മോണ്ടെ കാര്‍ലോ വേരിയന്റുകളില്‍ ക്രിംസണ്‍ കളര്‍ സ്‌കീമും നല്‍കിയിരിക്കുന്നു. പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍-കളര്‍ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ് എന്നിവയുണ്ട്. പുതിയ മോഡലിന്റെ ബൂട്ട്സ്‌പെയിസ് 491 ലീറ്ററാണ്,പഴയ മോഡലിനേക്കാള്‍ 106 ലീറ്റര്‍ കൂടുതലാണ്.
സ്റ്റാന്‍ഡേര്‍ഡായി സണ്‍റൂഫ് (ഉയര്‍ന്ന വേരിയന്റില്‍ പനോരമിക്), പിന്‍സീറ്റ് മസാജര്‍, 491 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഗൂഗിളിന്റെ എഐ കമ്പാനിയന്‍-ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 26.03 സെന്റീമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍ എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. ബേസ് വേരിയന്റില്‍ റെയിന്‍ സെന്‍സിങ് വൈപ്പര്‍ ഫീച്ചര്‍ ഉണ്ടെന്നതും പ്രത്യേകതയാണ്.
സുരക്ഷയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. നാല്‍പ്പധികം മറ്റ് സേഫ്റ്റി ഫീച്ചറുകളുമുണ്ട്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റര്‍ മോഡലില്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കി എന്നതാണ് പ്രധാന മാറ്റം. ഇത് ഈ സെഗ്മെന്റിലെ ആദ്യത്തെ ട്രാന്‍സ്മിഷനാണ്. 1.0 ലിറ്റര്‍ എന്‍ജിന്‍ 114 എച്ച്പി പവറും 178 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 147 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates