

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ജനപ്രിയ മോഡലായ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുക്കിയ സെഡാന്റെ 2026 പതിപ്പിന് 9.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് (എക്‌സ്‌ഷോറൂം) വില.
മുന്‍ മോഡലിനെ അപേക്ഷിച്ച് പവര്‍ട്രെയിനിലും ഫീച്ചറുകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ എന്‍ജിന്‍ മാറ്റമില്ലാതെ തുടരുന്നു. 114 ബിഎച്ച്പി കരുത്തും 178 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0എല്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ആറ് സ്പീഡ് മാന്യുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇതിനെ ഘടിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന ആറ് സ്പീഡ് എടി യൂണിറ്റിന് പകരം പുതിയ ഐസിന്‍ എക്യൂ300 എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഇത് ലഭ്യമാണ്. എന്നാല്‍ 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കില്‍ മാത്രമാണ് ലഭ്യമാകുക. ഇതിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ 2024ല്‍ നിര്‍ത്തലാക്കിയിരുന്നു.
പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ടെയില്‍ ലാമ്പുകള്‍, പുതിയ അലോയ് വീല്‍ ഡിസൈനുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആര്‍ക്ടിക് ബ്ല്യൂ, കാപ്പുച്ചിനോ ബീജ് എന്നി രണ്ടു പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.
ക്ലാസിക്, ക്ലാസിക്+, സിഗ്നേച്ചര്‍, സ്‌പോര്‍ട്‌ലൈന്‍, പ്രസ്റ്റീജ്, മോണ്ടെ കാര്‍ലോ എന്നി ആറു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 9.99 ലക്ഷം രൂപ മുതല്‍ 18.84 ലക്ഷം രൂപ വരെയാണ് വില (എക്‌സ്‌ഷോറൂം). ഉയര്‍ന്ന വേരിയന്റുകലില്‍ പുതിയ 10.25 ഇഞ്ച് ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ഏരിയ വ്യൂ കാമറ, ഗൂഗിള്‍ ക്ലൗഡ് അധിഷ്ഠിത എഐ companion തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates