ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുമായി ടാറ്റ, കരുത്തുറ്റ എന്‍ജിന്‍, അറിയാം എസ് യുവിയുടെ വിശേഷങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും അവതരിപ്പിച്ചു
TATA HARRIER AND TATA SAFARI
TATA HARRIER AND TATA SAFARI ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും അവതരിപ്പിച്ചു. പുതിയ TGDi പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനത്തിനും കരുത്തുപകരുക. പുതിയ ഫിയര്‍ലെസ് അള്‍ട്രാ വേരിയന്റും ചേര്‍ത്തുകൊണ്ട് ഹാരിയര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടോപ്പ് സ്‌പെക്ക് ട്രിം ആയി അവതരിപ്പിച്ച ഈ വേരിയന്റ് റെഡ് ഡാര്‍ക്ക് എഡിഷനിലും ലഭ്യമാകും. ഇത് എസ്യുവിക്ക് കൂടുതല്‍ സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കും.

പുതിയ പവര്‍ട്രെയിനിനൊപ്പം, ഹാരിയറിന് സമഗ്രമായ ഒരു ഫീച്ചര്‍ അപ്ഗ്രേഡും ലഭിക്കുന്നു. ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള വലിയ 14.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. ഡിജിറ്റല്‍ IRVM, ഓട്ടോ ഡിപ്പ് ഫംഗ്ഷനോടുകൂടിയ മെമ്മറി ORVM, ലെവല്‍ 2 ADAS സ്യൂട്ടിലേക്കുള്ള കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടാറ്റ എല്ലാ ടൈപ്പ് സി യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും 65-വാട്ട് ഔട്ട്പുട്ടിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം ഫ്രണ്ട്, റിയര്‍ കാമറകള്‍ ഇപ്പോള്‍ വാഷര്‍ ഫംഗ്ഷണാലിറ്റിയോടെയാണ് വരുന്നത്.

TATA HARRIER AND TATA SAFARI
3000 രൂപ വരെ; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു, ജനുവരി ഒന്നിന് പ്രാബല്യത്തില്‍

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ക്ക് കരുത്ത് പകരുന്നത് ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ TGDi എന്‍ജിനാണ്. ഇത് 168 bhp കരുത്തും 280 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യും. വില വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

TATA HARRIER AND TATA SAFARI
ഇന്‍കമിങ് കോള്‍ അലര്‍ട്ട്, ടിഎഫ്ടി ഡിസ്‌പ്ലേ; പരിഷ്‌കരിച്ച കെടിഎം 160 ഡ്യൂക്ക് വിപണിയില്‍, 1.79 ലക്ഷം രൂപ വില
Summary

Tata Harrier, safari Petrol Introduced With New Features and Fearless Ultra Variant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com