പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു
Tata Sierra Dark Edition
Tata Sierra Dark Edition SOURCE: tata cars
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. സിയറ ലെജന്‍ഡ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ എഡിഷന്‍ ടാറ്റ അവതരിപ്പിച്ചത്. 13.99 ലക്ഷം രൂപയാണ് പ്രാരംഭവില ( എക്‌സ്‌ഷോറൂം).

പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.

അകത്തളത്തില്‍ ഓള്‍ ബ്ലാക്ക് വയലറ്റ് എക്ലിപ്‌സ് ഇന്റീരിയര്‍ തീം ലഭിക്കുന്നു. എസി വെന്റ് ബെസലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകള്‍ എന്നിവയില്‍ പര്‍പ്പിള്‍ ക്രോം ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ സിയറ ലെജന്‍ഡ് സീരീസിലുടനീളം സിയറ ഡാര്‍ക്ക് ലഭ്യമാണ്. സാങ്കേതികമായി സാധാരണ സിയറയില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് എഡിഷനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

Tata Sierra Dark Edition
പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍
Tata Sierra Dark Edition
മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച
Summary

Tata Sierra Dark Edition launched at Rs. 13.99 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tata
Mahindra XUV 3XO RevX Edge
rbi, tata sons
CERN Eyes Universe's Biggest Mystery_ Dark Matter
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com