സിയറയുടെ ഇവി പതിപ്പ് അടുത്ത മാസം വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് മെയ് മാസത്തില്‍ സിയറയുടെ ഇവി പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
Tata Sierra
Tata Sierraimage credit: tata motors
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് മെയ് മാസത്തില്‍ സിയറയുടെ ഇവി പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയായിരിക്കും ഇവി പതിപ്പ് വിപണിയില്‍ എത്തുക എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ടാറ്റ മോട്ടോഴ്സ് സിയറ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചത്. സിയറയുടെ ഐസിഇ പതിപ്പാണ് അന്ന് വില്‍പ്പനയ്ക്ക് എത്തിച്ചത്. 11.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. വില വെളിപ്പെടുത്തി ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ ഇവി പതിപ്പ് അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ശ്രമം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മുമ്പ് ഒരു ടീസര്‍ വീഡിയോയില്‍ സിയറ ഇവിയുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രിക് പതിപ്പിന് സിയറയുടെ ഐസിഇ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്തമായ ഒരു ഫാസിയ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത സ്‌കിഡ് പ്ലേറ്റ്, ട്വീക്ക്ഡ് ലൈറ്റിംഗ് സജ്ജീകരണം എന്നിവയാണ് ഇവി പതിപ്പിന്റെ പ്രധാന ഹൈലൈറ്റുകള്‍.

Tata Sierra
ടൈഗണിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ഏപ്രില്‍ 9ന് ലോഞ്ച്, അറിയാം ഫീച്ചറുകള്‍

സിയറ ഐസിഇ പതിപ്പ് പുറത്തിറങ്ങി ഏകദേശം നാല് മാസം കൊണ്ട് 20,000 യൂണിറ്റ് വില്‍പ്പനയാണ് നടത്തിയത്. ടാറ്റ സിയറ ഇതിനകം തന്നെ വിജയകരമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ശ്രദ്ധേയവുമായ ഡിസൈന്‍, വിശാലമായ സ്ഥലസൗകര്യം, നിരവധി വേരിയന്റുകള്‍ എന്നിവയാണ് സിയറ ഐസിഇ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇവ ഇവി പതിപ്പിനും കൂടുതല്‍ അനുകൂലമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Tata Sierra
റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 അപെക്‌സ് വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകളും വിലയും
Summary

Tata Sierra EV to be Launched in India Next Month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com