പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്റെ ടീസര്‍ വിഡിയോ പുറത്തുവിട്ടു
Toyota Glanza
Toyota GlanzaFILE
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്റെ ടീസര്‍ വിഡിയോ പുറത്തുവിട്ടു. മാരുതി സുസുക്കി ബലേനോയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് ഗ്ലാന്‍സയുടെ ടീസര്‍ പുറത്തുവരുന്നത്. ബലേനോയുടെ റീബാഡ്ജ് പതിപ്പാണ് ഗ്ലാന്‍സ. അതിനാല്‍ ഇതിലെ മാറ്റങ്ങളും ബലേനോയുടെ അപ്‌ഡേറ്റ് വേര്‍ഷന് സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാറിന്റെ മുന്‍വശം മാത്രമാണ് ടീസറിലൂടെ വ്യക്തമാകുന്നത്. ടൊയോട്ടയുടെ ലോഗോ ബോണറ്റിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ കറുപ്പ് നിറത്തിലായിരുന്ന ബമ്പറിലെ യു ആകൃതിയിലുള്ള ഭാഗം ഇപ്പോള്‍ ക്രോം ഫിനിഷിലാണ് വരുന്നത്. പുതുക്കിയ ചതുരാകൃതിയിലുള്ള ഹൗസിങ്ങിലാണ് മുന്‍വശത്തെ എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

അകത്തളത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബലേനോയുടെ മാതൃക പിന്തുടരുകയാണെങ്കില്‍ കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 അഡാസ്, ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തില്‍ പ്രതീക്ഷിക്കാം. മാരുതിയുടെ പുതിയ 1.2 ലിറ്റര്‍ ഇസഡ് സീരീസ് ത്രീ- സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 83 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. അഞ്ച് സ്പീഡ് മാനുവല്‍, എഎംഎടി ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം സിഎന്‍ജി വേരിയന്റും പ്രതീക്ഷിക്കുന്നുണ്ട്. 6.73 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വില (എക്‌സ്- ഷോറൂം) പ്രതീക്ഷിക്കുന്നത്.

Toyota Glanza
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്
Toyota Glanza
മഹീന്ദ്രയുടെ ആദ്യ സിഎന്‍ജി പതിപ്പ് വരുന്നു; എക്‌സ്‌യുവി 3എക്‌സ്ഒ ലോഞ്ച് ഒക്ടോബര്‍ 15ന്
Summary

Toyota Glanza Facelift Teased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com