ഫൈവ് സീറ്റര്‍ ലേഔട്ട്, സുഗമമായ ഓഫ് റോഡ് യാത്ര; വരുന്നു 'ബേബി' ലാന്‍ഡ് ക്രൂയിസര്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ നിരയിലേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കലുമായി പുതിയ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയുടെ ചിത്രം പുറത്തുവിട്ടു
Toyota Land Cruiser FJ
Toyota Land Cruiser FJimage credit: Toyota
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ നിരയിലേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കലുമായി പുതിയ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയുടെ ചിത്രം പുറത്തുവിട്ടു. താരതമ്യേന ഒതുക്കമുള്ള ഈ എസ്യുവി 2025 ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 2026 മധ്യത്തില്‍ ജപ്പാനില്‍ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ടൊയോട്ടയുടെ ഐഎംവി സീരീസില്‍ നിന്ന് പരിഷ്‌കരിച്ച ഒരു പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ. യാത്ര സുഗമമാക്കുന്നതിന് 70 സീരീസിന് സമാനമായ വീല്‍ ആര്‍ട്ടിക്കുലേഷനും 5.5 മീറ്റര്‍ ടേണിങ് റേഡിയസുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ലാന്‍ഡ് ക്രൂയിസര്‍ 250 നേക്കാള്‍ 270mm കുറവാണ് പുതിയ വാഹനത്തിന്റെ വീല്‍ബേസിന്.

6AT ഗിയര്‍ബോക്സും 4WD സിസ്റ്റവും ജോടിയാക്കിയ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 160ബിഎച്ച്പിയും 246എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. 4,575mm നീളവും 1,855mm വീതിയും 1,960mm ഉയരവും വാഹനത്തിന് ഉണ്ട്. ഫൈവ് സീറ്റര്‍ ലേഔട്ടുമായാണ് വാഹനം വിപണിയില്‍ എത്തുക. വിപുലമായ ഓഫ്-റോഡ് പരീക്ഷണങ്ങളിലൂടെയാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ വികസിപ്പിച്ചെടുത്തതെന്ന് ടൊയോട്ട അറിയിച്ചു.

Toyota Land Cruiser FJ
948 സിസി, നിരവധി ഇലക്ട്രോണിക് ഫീച്ചറുകള്‍, 9.99 ലക്ഷം രൂപ വില; 2026 മോഡല്‍ കാവാസാക്കി ഇസഡ്900 വിപണിയില്‍

ഐക്കണിക് ലാന്‍ഡ് ക്രൂയിസര്‍ സീരീസില്‍ ഒതുക്കമുള്ളതും കഴിവുള്ളതും വ്യക്തിഗതവുമായ ഒരു പതിപ്പ് തിരയുന്ന താല്‍പ്പര്യക്കാര്‍ക്ക് ഇത് ആകര്‍ഷകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 70 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ലോകമെമ്പാടുമായി 1.2 കോടി കാറുകളാണ് ഇതിനകം വിറ്റഴിച്ചത്. എഫ്‌ജെയുടെ വരവ് വില്‍പ്പനയ്ക്ക് കരുത്തു പകരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Toyota Land Cruiser FJ
വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍, ഡിസ്‌കൗണ്ട് ആയി നേടിയെടുത്തത് 21 കോടി; വീണ്ടും ഞെട്ടിച്ച് ജൈന സമൂഹം
Summary

Toyota reveals baby Land Cruiser, Built on a platform refined from Toyota’s IMV series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com