വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 മോഡലിന്റെ 2026 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
Triumph Thruxton 400
Triumph Thruxton 400
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 മോഡലിന്റെ 2026 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയ്‌ക്കൊപ്പം ക്രൂയിസ് കണ്‍ട്രോളിനായി പ്രത്യേക ബട്ടണുകള്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകളും ഇതിലുണ്ട്. ഫുള്‍ മാപ്പ് മിററിങ്, ബ്ല്യൂടൂത്ത് കണക്ടിവിറ്റി, ഐഎംയു അധിഷ്ഠിത റൈഡര്‍ എയ്ഡുകള്‍ എന്നി ഫീച്ചറുകളോടെയാണ് ടിഎഫ്ടി ഡിസ്‌പ്ലേ വരുന്നത്. കോര്‍ണറിങ് എബിഎസ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡുകള്‍, കോര്‍ണറിങ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രത്യേകതകള്‍. മെക്കാനിക്കല്‍ ഭാഗത്ത് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. 349 സിസി, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാവുക. ഇത് 39.5 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചതായിരിക്കും പുതിയ എന്‍ജിന്‍.

ബേസ് മോഡലില്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുള്ള സാധ്യതയാണ് ഉള്ളത്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും ഈ ലോവര്‍ സ്‌പെസിഫിക്കേഷന്‍ വേരിയന്റില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇത് എന്ന് വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Triumph Thruxton 400
ക്വിക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോള്‍ അസിസ്റ്റ് 'കിടുക്കാച്ചി' ഫീച്ചറുകള്‍,' 200 ഡ്യൂക്ക്' വിപണിയില്‍
Triumph Thruxton 400
261 കിലോമീറ്റര്‍ വരെ റേഞ്ച്, 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജിങ്, വേറിട്ട ഡിസൈന്‍; വരുന്നു അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍
Summary

Triumph Thruxton 400 Spied with TFT Display and New Features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER