അഡ്വഞ്ചര്‍ ബൈക്ക്, പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോം; ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് 300 വിപണിയില്‍, 1.99 ലക്ഷം രൂപ പ്രാരംഭ വില

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്‌സ് 300 ഇന്ത്യയില്‍ പുറത്തിറക്കി
TVS Apache RTX 300 Launched
TVS Apache RTX 300 Launchedsource: TVS
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്‌സ് 300 ഇന്ത്യയില്‍ പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. ആര്‍ടിഎക്‌സ് 300 പുറത്തിറക്കിയതോടെ, ടിവിഎസ് ഇപ്പോള്‍ അഡ്വഞ്ചര്‍ ബൈക്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പുതുതലമുറ ടിവിഎസ് ആര്‍ടി-എക്‌സ്ഡി 4 എന്‍ജിന്‍ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. 299 സിസി, ലിക്വിഡ്-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 എച്ച്പി പീക്ക് പവറും 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ട്രാന്‍സ്മിഷനായി ഇതിന് അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു.

ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍ ആര്‍ടിഎക്‌സ് 300 സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും അലുമിനിയം ഡൈകാസ്റ്റ് സ്വിംഗാര്‍മും അടിസ്ഥാനമാക്കിയുള്ളതാണ്. മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്കും മസ്‌കുലാര്‍ സൈഡ് ഫെന്‍ഡറുകളും സുതാര്യമായ വിന്‍ഡ്സ്‌ക്രീനും ചേര്‍ന്ന മോട്ടോര്‍ സൈക്കിള്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍വശത്ത്, 'കണ്ണിന്റെ ആകൃതിയിലുള്ള' എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കൊക്ക് പോലുള്ള പ്രൊജക്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. സ്പ്ലിറ്റ് റിയര്‍ സീറ്റുകളും അധിക കാര്‍ഗോയ്ക്കായി ഒരു പ്രത്യേക ലഗേജ് റാക്കും ഉള്ളതിനാല്‍ ടിവിഎസിന്റെ ആദ്യ അഡ്വഞ്ചര്‍ ടൂറര്‍ പില്യണ്‍-ഫ്രണ്ട്ലിയാണെന്ന് തോന്നും. വൈപ്പര്‍ ഗ്രീന്‍, ടാര്‍ണ്‍ ബ്രോണ്‍സ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്‌നിംഗ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്.

TVS Apache RTX 300 Launched
299 സിസി, ഡിസ്‌ക് ബ്രേക്ക്; അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്, അറിയാം ആര്‍ടിഎക്‌സ് 300 ഫീച്ചറുകള്‍

സ്പീഡ്, കോള്‍ ആന്റ് എസ്എംഎസ് അലര്‍ട്ട്, സെഗ്മെന്റ്-ഫസ്റ്റ് മാപ്പ് മിററിംഗ്, ഗോപ്രോ കണ്‍ട്രോള്‍ എന്നിവ തെളിഞ്ഞുവരുന്ന പൂര്‍ണ്ണ-കളര്‍ ടിഎഫ്ടി ഡിസ്പ്ലേ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് 300ല്‍ ഉണ്ട്. ഇതിന് നാല് വ്യത്യസ്ത റൈഡ് മോഡുകള്‍ ഉണ്ട്. അതായത് - ടൂര്‍, റാലി, അര്‍ബന്‍, റെയിന്‍ മോഡുകള്‍. സുരക്ഷയുടെ കാര്യത്തില്‍, എബിഎസ് മോഡുകള്‍ (റാലി, അര്‍ബന്‍, റെയിന്‍), ട്രാക്ഷന്‍ കണ്‍ട്രോള്‍ (രണ്ട് മോഡുകള്‍), ക്രൂയിസ് കണ്‍ട്രോള്‍, ടിപിഎംഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭിക്കുന്നു.

TVS Apache RTX 300 Launched
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം; ടാറ്റ സിയറ നവംബറില്‍ തിരിച്ചെത്തും, ഇവി പതിപ്പ് ആദ്യം
Summary

TVS Apache RTX 300 Launched At Rs 1.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com