അപ്‌ഡേറ്റ് ചെയ്ത എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റ് വിപണിയില്‍; ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റിന്റെ അപ്‌ഡേറ്റഡ് മോഡല്‍ പുറത്തിറക്കി
TVS NTorq 125 Disc Launched
TVS NTorq 125 Disc Launched source: tvs
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റിന്റെ അപ്‌ഡേറ്റഡ് മോഡല്‍ പുറത്തിറക്കി. പുതിയ നിറങ്ങളും ഗ്രാഫിക്‌സ് മാറ്റങ്ങളുമായാണ് പുതിയ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിച്ചത്. 82,500 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

ഉത്സവ സീസണിന് മുന്നോടിയായി അവതരിപ്പിച്ച ഈ മോഡല്‍ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. മെക്കാനിക്കല്‍പരമായി പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മിഡ്നൈറ്റ് ബ്ലാക്ക്, സ്പിതി വൈറ്റ് എന്നിവയാണ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍. നിലവിലുള്ള നാര്‍ഡോ ഗ്രേ നിറവും കൂടുതല്‍ ഷാര്‍പ്പായ ഗ്രാഫിക്‌സുകളോടെ പരിഷ്‌കരിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സിലും കണക്റ്റിവിറ്റി ഫീച്ചറുകളിലും എന്‍ടോര്‍ക്ക് 125 ഡിസ്‌ക് ഒട്ടും പിന്നോട്ടല്ല. ടിവിഎസ് SmartXonnect Bluetooth connectivity, പൂര്‍ണ്ണ ഡിജിറ്റല്‍ റിവേഴ്‌സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. ഈ ഡിജിറ്റല്‍ കണ്‍സോള്‍ ഇപ്പോള്‍ എല്ലാ എന്‍ടോര്‍ക്ക് വേരിയന്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഡിസ്‌ക് വേരിയന്റിനെ ഒരു ബേസിക് എന്‍ട്രി ലെവല്‍ മോഡലിനേക്കാള്‍ മികച്ച ഫീച്ചറുകളുള്ള ഒന്നാക്കി മാറ്റുന്നതായി കമ്പനി അവകാശപ്പെടുന്നു.

TVS NTorq 125 Disc Launched
ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം
TVS NTorq 125 Disc Launched
ഡിസ്‌ക് ബ്രേക്ക്, 84,128 രൂപ വില; ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
Summary

TVS NTorq 125 Disc Launched at Rs. 82,500

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com