25 ലക്ഷം രൂപയില്‍ താഴെ വില; ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിച്ച് വിയറ്റ്‌നാം കമ്പനി, മത്സരം കടുപ്പിച്ച് വിന്‍ഫാസ്റ്റ്

വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കി
VinFast rolls out first EV car
VinFast rolls out first EV car from India factory in Thoothukudisource: X
Updated on
1 min read

മുംബൈ: വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി തുറമുഖ നഗരമായ തൂത്തുക്കുടിയിലെ ഗ്രീന്‍ഫീല്‍ഡ് ഫാക്ടറിയില്‍ നിന്നാണ് ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്. കമ്പനി 18 മാസത്തിനുള്ളിലാണ് ഫാക്ടറി യാഥാര്‍ഥ്യമാക്കിയത്.

ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല മുംബൈയില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ച് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം. വിയറ്റ്‌നാമീസ് കമ്പനി വഡോദരയിലും ചെന്നൈയിലും രണ്ട് ഷോറൂമുകളും തുറന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോ 2025ല്‍ പ്രദര്‍ശിപ്പിച്ച VF 6, VF 7 എന്നി രണ്ട് മോഡലുകളാണ് പുതിയ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 50,000 കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഉല്‍പ്പാദന യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി കമ്പനി ആദ്യ ഘട്ടത്തില്‍ 1,600 കോടി രൂപയാണ് നിക്ഷേപിച്ചത്. 1.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഉല്‍പ്പാദന യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി വിന്‍ഫാസ്റ്റ് മൊത്തം 16,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

VinFast rolls out first EV car
ഒരു ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം, ഏഴായിരം രൂപയുടെ ലാഭം; ഫാസ്ടാഗ് വാര്‍ഷിക പാസ് ലോഞ്ച് വെള്ളിയാഴ്ച, വിശദാംശങ്ങള്‍

ലോകത്തിലെ മൂന്നാമത്തെ വലിയ ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്, ഇന്ത്യയിലെ ടെസ്ല, ബിവൈഡി എന്നിവയുമായി മത്സരിക്കും. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ പരമ്പരാഗത കമ്പനികള്‍ ഇവി വകഭേദങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വിഎഫ് 6 ഉം വിഎഫ് 7 ഉം ടെസ്ലയുടെ 60 ലക്ഷം രൂപ വിലയുള്ള മോഡല്‍ വൈയുമായാണ് മത്സരിക്കുക. തൂത്തുക്കുടിയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ തുറമുഖത്ത് നിന്ന് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ട്.

VinFast rolls out first EV car
ഒരു ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് 15 രൂപ മാത്രം, ഏഴായിരം രൂപയുടെ ലാഭം; ഫാസ്ടാഗ് വാര്‍ഷിക പാസ് ലോഞ്ച് വെള്ളിയാഴ്ച, വിശദാംശങ്ങള്‍
Summary

Vietnam automaker VinFast rolls out first EV car from India factory in Thoothukudi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com