വില 48- 55 ലക്ഷം രൂപ; ഫോക്‌സ് വാഗണിന്റെ പുതിയ പ്രീമിയം എസ് യുവി നാളെ വിപണിയില്‍, അറിയാം ടെയ്‌റോണിന്റെ ഫീച്ചറുകള്‍

പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ അവരുടെ പുതിയ മോഡലായ ടെയ്റോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Volkswagen Tayron India Launch Tomorrow
Volkswagen Tayron India Launch Tomorrowsource: Volkswagen
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ അവരുടെ പുതിയ മോഡലായ ടെയ്റോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ എസ് യുവിയുടെ വിലയും നാളെ പ്രഖ്യാപിക്കും. ഫോക്‌സ് വാഗണിന്റെ ഇന്ത്യന്‍ വിപണിയിലെ പുതിയ മൂന്ന് നിര ഫ്‌ലാഗ്ഷിപ്പ് എസ്യുവിയാണിത്.

Volkswagen Tayron India Launch Tomorrow
നിസാന്‍ ഗ്രാവിറ്റ് എംപിവി വിപണിയില്‍, പ്രാരംഭ വില 5.65 ലക്ഷം രൂപ; അറിയാം ഫീച്ചറുകള്‍

ടര്‍ബോ-പെട്രോള്‍ പവര്‍ ഉള്ള പൂര്‍ണ്ണ ലോഡഡ് പതിപ്പാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 5 ന് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ പുറത്ത് 18 ഇഞ്ച് അലോയ് വീലുകള്‍, ടെയ്റോണിന് മാത്രമുള്ള എട്ട് വ്യത്യസ്ത പെയിന്റ് സ്‌കീമുകള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്ന്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ലെവല്‍ 2 ADAS, മസാജും വെന്റിലേഷനും ഉള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, പൂര്‍ണ്ണ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയാണ് മറ്റു പ്രമുഖ ഫീച്ചറുകള്‍.

201 bhp കരുത്തും 320 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI പെട്രോളാണ് ടെയ്റോണിന് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. 48 ലക്ഷത്തിനും 55 ലക്ഷത്തിനും ഇടയിലായിരിക്കാം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Volkswagen Tayron India Launch Tomorrow
ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില
Summary

Volkswagen Tayron India Launch Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com