പാചക വാതക വില കൂട്ടി, സബ്സിഡിയില്ലാത്ത സിലിൻഡറിന് 42.50 രൂപ വർധന

പാചക വാതക വില കൂട്ടി, സബ്സിഡിയില്ലാത്ത സിലിൻഡറിന് 42.50 രൂപ വർധന
പാചക വാതക വില കൂട്ടി, സബ്സിഡിയില്ലാത്ത സിലിൻഡറിന് 42.50 രൂപ വർധന
Updated on: 
1 min read

ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. സബ്​ഡിയുള്ള പാചകവാതകത്തി​ന് സിലിൻഡറിന് 2.08 രൂപയാണ്​ വർധിപ്പിച്ചത്​​. സബ്​സിഡിയില്ലാത്ത പാചകവാതക വില ​ 42.50 രൂപ കൂട്ടി. 

കഴിഞ്ഞ മൂന്ന്​ മാസമായി പാചക വാതക വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 

14.2 കിലോ ഗ്രാമി​​ൻറ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്​ ഡൽഹിയിൽ 495.61 രൂപയായിരിക്കും വില. മുമ്പ്​ ഇത്​ 493.53 രൂപയായിരുന്നു വില. സബ്​സിഡിയില്ലാത്ത സിലണ്ടറൊന്നിന്​ 701.50 രൂപയായിരിക്കും വില.

ഓരോ കുടുംബത്തിനും പ്രതിവർഷം സബ്​സിഡിയുള്ള 12 സിലിണ്ടറുകളാണ്​ കേ​​ന്ദ്രസർക്കാർ നൽകുന്നത്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com