

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം വര്‍ധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ഘടനാപരമായ പരിഷ്‌ക്കരണങ്ങള്‍ വളര്‍ച്ചയ്ക്ക് ഗുണകരമാകും. കയറ്റുമതി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനമായി വര്‍ധിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ബജറ്റ് അനുമാനിക്കുന്നു. അടിസ്ഥാനസൗകര്യവികസനമേഖലയിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates