

മുംബൈ: പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സിരീസ് നവംബര്‍ രണ്ടിന് വിപണിയില്‍ ഇറക്കുമെന്ന് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമി. പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്രണ്ട് ക്യാമറയ്ക്ക് ഏറേ സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇടിമിന്നലിന്റെ ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. അതിവേഗം ചാര്‍ജിംഗ് സാധ്യമാക്കുന്ന ക്വാല്‍ക്കോം ക്യൂക്ക് ചാര്‍ജ് അടങ്ങുന്ന സ്മാര്‍ട്ട് ഫോണുകളാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ വ്യക്തമായ തെളിവാണ് ഈ പോസ്റ്റര്‍ എന്നാണ് കണക്കുകൂട്ടല്‍.
ഷിയോമിയുടെ ജനപ്രിയ മോഡലായ എംഐ നോട്ട് ത്രീ ഈ സാങ്കേതിക വിദ്യയോടെയാണ് വിപണിയില്‍ എത്തിയത്. സെപ്റ്റംബറിലാണ് എംഐ നോട്ട് ത്രീ വിപണിയില്‍ പ്രവേശിച്ചത്. കമ്പനിയുടെ മറ്റൊരു മോഡലായ എംഐ മിക്‌സ് 2 അവതരിപ്പിച്ച് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ സീരിസുമായി കമ്പനി വീണ്ടും വിപണിയില്‍ എത്തുന്നത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സംവിധാനമുളള എംഐ മിക്‌സ് 2 വിന് 35999 രൂപയാണ് വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates