സ്വര്‍ണവില 36,000ലേക്ക്; രണ്ടാഴ്ചക്കിടെ കൂടിയത് 1400 രൂപ

പവന് 160 രൂപ ഉയര്‍ന്ന് സ്വര്‍ണവില 35,680 രൂപയായി
സ്വര്‍ണവില 36,000ലേക്ക്; രണ്ടാഴ്ചക്കിടെ കൂടിയത് 1400 രൂപ
Updated on: 
1 min read

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 160 രൂപ ഉയര്‍ന്ന് സ്വര്‍ണവില 35,680 രൂപയായി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4460 രൂപയായി.

തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം വര്‍ധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വില വര്‍ധന. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

ഈ മാസം എട്ടാം തീയതി ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. പവന് 34160 രൂപ. 14 ദിവസത്തിനിടെ 1400 രൂപയാണ് ഉയര്‍ന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com