സ്വര്‍ണവില 32000 രൂപയില്‍ താഴെ; ഇന്ന് കുറഞ്ഞത് 80 രൂപ 

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്
സ്വര്‍ണവില 32000 രൂപയില്‍ താഴെ; ഇന്ന് കുറഞ്ഞത് 80 രൂപ 
Updated on: 
1 min read

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 31,920 രൂപയായി.പത്തുരൂപ കുറഞ്ഞ് 3990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന് കണ്ടാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ന് വില കുറഞ്ഞെങ്കിലും ഇത് താത്കാലികം മാത്രമാണെന്നും വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്ന് വീണ്ടും റെക്കോര്‍ഡ് നിലവാരത്തില്‍ സ്വര്‍ണവില എത്തുന്നതാണ് കണ്ടത്. കഴിഞ്ഞമാസം ഫെബ്രുവരി 24ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലവാരമായ 32000 രൂപയിലാണ് സ്വര്‍ണവില വീണ്ടും എത്തിയത്. അന്ന് റെക്കോര്‍ഡിട്ട ശേഷം പിന്നീടുളള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. പിന്നീട് ഇന്നലെയാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് കുതിപ്പ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com