ഇനി സ്‌കിഡ് ചെയ്യില്ല, ഡ്യുവല്‍ ചാനല്‍ എബിഎസ്; പുതിയ ബജാജ് പള്‍സര്‍ 220എഫ് ഉടന്‍ വിപണിയില്‍

പുതുക്കിയ 2025 ബജാജ് പള്‍സര്‍ 220എഫ് വരുംദിവസങ്ങളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യത
2025 Bajaj Pulsar 220F
2025 Bajaj Pulsar 220Fimage credit: bajaj
Updated on
1 min read

മുംബൈ: പുതുക്കിയ 2025 ബജാജ് പള്‍സര്‍ 220എഫ് വരുംദിവസങ്ങളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യത. നിലവില്‍ പുതിയ പള്‍സര്‍ 220എഫ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. രണ്ട് പുതിയ നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുക. ഡ്യുവല്‍-ചാനല്‍ എബിഎസ് ആണ് ഇതിന്റെ പ്രത്യേകത. ഡിസംബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2025ല്‍ ഈ ബൈക്ക് പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡ്യുവല്‍-ചാനല്‍ എബിഎസുമായി വരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഹാര്‍ഡ് ബ്രേക്കിങ്ങില്‍ വീലുകള്‍ ലോക്ക് ആവുന്നതും സ്‌കിഡ് ചെയ്യുന്നതും തടഞ്ഞ് എബിഎസ് സുരക്ഷ ഉറപ്പാക്കും. രണ്ടു കളര്‍ സ്‌കീമുകളിലാണ് ബൈക്ക് വാഹനപ്രേമികളുടെ മുന്നില്‍ എത്തുക. രണ്ടിലും മൊത്തത്തില്‍ കറുപ്പ് ഫിനിഷ് ഉണ്ട്. സ്‌പോര്‍ട്ടിയര്‍-ലുക്കിംഗ് ഗ്രാഫിക്‌സ് ആണ് മറ്റൊരു പ്രത്യേകത. ഒന്നില്‍ ചുവപ്പും കടും ചാരനിറത്തിലുള്ള ഗ്രാഫിക്‌സ് ലഭിക്കുന്നു. രണ്ടാമത്തെതില്‍ കോപ്പര്‍, ഡാര്‍ക്ക് ഗ്രേ ഗ്രാഫിക്‌സ് ആണ് വാഗ്ദാനം ചെയ്യുന്നത്.

2025 Bajaj Pulsar 220F
ടൈഗര്‍ നോസ് ഗ്രില്‍, ലെവല്‍-2 ADAS; പുതിയ കിയ സെല്‍റ്റോസ് അവതരിപ്പിച്ചു, അറിയാം വിലയും ഫീച്ചറുകളും

ഈ മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബൈക്ക് മുന്‍ പതിപ്പിന് സമാനമാണ്. 20.6bhp കരുത്തും 18.55Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 220cc, എയര്‍, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. പുതുക്കിയ മോഡലിന് ഏകദേശം 5,000 മുതല്‍ 6,000 രൂപ വരെ പ്രീമിയം വില പ്രതീക്ഷിക്കാം. പള്‍സര്‍ 220എഫ് നിലവില്‍ 1,27,269 രൂപയ്ക്കാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില്‍ക്കുന്നത്.

2025 Bajaj Pulsar 220F
പുതുവര്‍ഷത്തില്‍ പുതിയ എസ് യുവിയുമായി മഹീന്ദ്ര; XUV 7XO ജനുവരി അഞ്ചിന് വിപണിയില്‍, ഫീച്ചറുകള്‍
Summary

2025 Bajaj Pulsar 220F with Dual-channel ABS Arrives at Dealerships

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com