27 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ലാഭത്തില്‍; ആകെ വിറ്റുവരവ് 2,440.14 കോടി

27 more public sector enterprises turned profitable
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി/തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയര്‍ന്നെന്ന് വ്യവസായ മന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ അര്‍ധ വാര്‍ഷിക അവലോകനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വ്യക്തമാക്കുന്നത്.

27 more public sector enterprises turned profitable
അമേരിക്കന്‍ അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; ഐടി, ഫാര്‍മ കമ്പനികള്‍ക്ക് നേട്ടം

2025 ഒക്ടോബറില്‍ 27 സ്ഥാപനങ്ങള്‍ ലാഭത്തിലായി. 2025 ഏപ്രില്‍ -സെപ്റ്റംബര്‍ കാലത്ത് 25 സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായി. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒന്‍പതില്‍നിന്ന് 17 ആയി. 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിറ്റുവരവ് വര്‍ധിപ്പിക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 2,440.14 കോടിയായി. കഴിഞ്ഞവര്‍ഷം 2,299 കോടിയായിരുന്നു.

27 more public sector enterprises turned profitable
എന്റെ ഗര്‍ഭത്തിനുത്തരവാദി അയാളാണെന്ന് അമ്മായിയച്ഛന്‍ പറഞ്ഞു, ഭര്‍ത്താവ് മിണ്ടാതെ നിന്നു; രേഷ്മയുടെ വാക്കുകള്‍, ആത്മഹത്യാക്കുറിപ്പ്

48 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചവറ കെഎംഎംഎല്‍ ആണ് കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയത്, 45.49 കോടി. കെല്‍ട്രോണ്‍ കഴിഞ്ഞവര്‍ഷം നേരിട്ട നഷ്ടം മറികടന്ന് 12.68 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി. കെല്‍ട്രോണ്‍ ഇസിഎല്‍ 11.84 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിങ് ഡയറക്ടര്‍മാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു

Summary

27 more public sector enterprises turned profitable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com