വായ്പ എടുക്കാന്‍ പോകുകയാണോ?; കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക!

വീട് വെയ്ക്കാനും വാഹനം വാങ്ങാനും കുട്ടികളുടെ പഠനത്തിനും മറ്റുമായി വായ്പ ചോദിച്ച് ധനകാര്യ സ്ഥാപനങ്ങളെയാണ് പ്രധാനമായി സമീപിക്കുന്നത്
Personal Loan agreement
Personal Loan agreementപ്രതീകാത്മക ചിത്രം
Updated on
2 min read

ന്ന് വായ്പ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. വീട് വെയ്ക്കാനും വാഹനം വാങ്ങാനും കുട്ടികളുടെ പഠനത്തിനും മറ്റുമായി വായ്പ ചോദിച്ച് ധനകാര്യ സ്ഥാപനങ്ങളെയാണ് പ്രധാനമായി സമീപിക്കുന്നത്. വ്യക്തിഗത വായ്പ എടുക്കുന്നവര്‍ പ്രധാനമായി കടമായി ലഭിക്കുന്ന തുകയിലും പലിശയിലും ഇഎംഐയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കാറ്.

എന്നിരുന്നാലും, കടം വാങ്ങുന്നയാള്‍ വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രധാന നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതെല്ലാം വായ്പ കരാറില്‍ കൃത്യമായി പറഞ്ഞിരിക്കും.

വ്യക്തിഗത വായ്പ കരാര്‍ എന്ത്?

ഒരു വ്യക്തിഗത വായ്പ കരാര്‍ എന്നത് കടം വാങ്ങുന്നയാള്‍ക്കും ബാങ്കിനും ഇടയില്‍ ഒപ്പിട്ട ഒരു നിയമപരമായ രേഖയാണ്. അത് വായ്പ നല്‍കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും വിവരിക്കുന്നു. വായ്പ തുക, പലിശ നിരക്ക്, കാലാവധി, ഇഎംഐ, വിവിധ ഫീസുകളും ചാര്‍ജുകളും പോലുള്ള പ്രധാന കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ബാങ്കിന്റെയും കടം വാങ്ങുന്നയാളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉള്‍പ്പെടുന്നു.

കരാര്‍ കടം വാങ്ങുന്നയാളെയും ബാങ്കിനെയും നിയമപരമായി ബാധിക്കുന്നു. കരാറില്‍ എല്ലാം രേഖാമൂലം പറയുന്നതിനാല്‍ സാധ്യമായ അവ്യക്തത ഇല്ലാതാക്കുന്നു. ഒപ്പിടുന്നതിന് മുമ്പ് കരാര്‍ നന്നായി പരിശോധിക്കുന്നത് പിന്നീട് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സഹായിക്കും. നന്നായി തയ്യാറാക്കിയ നിയമപരമായ കരാറില്‍ പിന്നീട് തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ല. വായ്പ കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ പരിശോധിക്കാം.

വായ്പ തുക, പലിശ, കാലാവധി:

വായ്പാ കരാറില്‍ വായ്പ തുക, ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്, വായ്പയുടെ കാലാവധി എന്നിവ പരാമര്‍ശിക്കും. തുക, പലിശ നിരക്ക്, കാലാവധി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇഎംഐ കണക്കാക്കുന്നത്. വായ്പാ കരാറില്‍ ഇഎംഐ ഷെഡ്യൂളും വിവരിക്കും. ഇത് കടം വാങ്ങുന്നയാള്‍ക്ക് വായ്പാ തിരിച്ചടവ് ട്രാക്ക് ചെയ്യാന്‍ സഹായിക്കും.

വായ്പാ കരാറില്‍ ഇഎംഐ തീയതിയും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതായത്, കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എല്ലാ മാസവും ഇഎംഐ തുക ഡെബിറ്റ് ചെയ്യുന്ന തീയതി കൃത്യമായി പറഞ്ഞിട്ടുണ്ടാകും. തിരിച്ചടവ് ഷെഡ്യൂള്‍ അനുസരിച്ച്, കരാറില്‍ അവസാന ഇഎംഐ തീയതി, അതായത്, വായ്പ അവസാനിക്കുന്ന തീയതിയും കാണാന്‍ സാധിക്കും.

Personal Loan agreement
ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍; പുതിയ ഗ്ലാമര്‍ 125 അടുത്ത മാസം വിപണിയില്‍

പ്രോസസ്സിങ് ഫീസ്:

വ്യക്തിഗത വായ്പയുടെ പ്രോസസ്സിങ്ങുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി ബാങ്കുകളും എന്‍ബിഎഫ്സികളും ഒരു പ്രോസസ്സിങ് ഫീസ് ഈടാക്കുന്നുണ്ട്. പ്രോസസ്സിങ് ഫീസ് വായ്പ തുകയില്‍ നിന്ന് കുറയ്ക്കാം. അത്തരമൊരു സാഹചര്യത്തില്‍, കടം വാങ്ങുന്നയാള്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് പ്രോസസ്സിങ് ഫീസ് കുറച്ച ശേഷമുള്ള തുകയാണ് ലഭിക്കുക.

പ്രോസസ്സിങ് ഫീസ് സാധാരണയായി വ്യക്തിഗത വായ്പ തുകയുടെ ഒരു നിശ്ചിത ശതമാനമോ ഒരു കേവല തുകയോ ആണ്. പ്രോസസ്സിങ് ഫീസ് സാധാരണയായി റീഫണ്ട് ചെയ്യാനാവില്ല. വ്യക്തിഗത വായ്പാ അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ പോലും പ്രോസസ്സിങ് ഫീസ് ഈടാക്കുമെന്നാണ് ഇതിനര്‍ത്ഥം. വ്യക്തിഗത വായ്പ കരാറില്‍ വായ്പയ്ക്ക് ഈടാക്കേണ്ട പ്രോസസ്സിങ് ഫീസ് പരാമര്‍ശിക്കും. കടം വാങ്ങുന്നയാള്‍ കരാറില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രോസസ്സിങ്് ഫീസ് പരിശോധിക്കേണ്ടതാണ്.

ഭാഗിക പ്രീപേയ്മെന്റ്, ഫോര്‍ക്ലോഷര്‍ ഫീസ്:

കടം വാങ്ങുന്നയാള്‍ക്ക് മറ്റു വഴികളിലൂടെ തുക വന്നു ചേരുമ്പോഴെല്ലാം അവര്‍ക്ക് അത് ഉപയോഗിച്ച് ഭാഗിക പ്രീപേയ്മെന്റ് നടത്താം. അതുപോലെ, കടം വാങ്ങുന്നയാള്‍ക്ക് മുഴുവന്‍ കുടിശ്ശിക തുകയും തിരിച്ചടയ്ക്കാന്‍ കൈയില്‍ വന്നുചേര്‍ന്നാല്‍ അവര്‍ക്ക് അത് ഉപയോഗിച്ച് വായ്പ ഫോര്‍ക്ലോഷര്‍ ചെയ്യാം. വ്യക്തിഗത വായ്പകളുടെ ഭാഗിക പ്രീപേയ്മെന്റിനും ഫോര്‍ക്ലോഷറിനും ബാങ്കുകള്‍ സാധാരണയായി ഒരു ഫീസ് ഈടാക്കുന്നു. ഇവയ്ക്കുള്ള ഫീസും ഇവയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യക്തിഗത വായ്പാ കരാറില്‍ പരാമര്‍ശിച്ചിരിക്കുന്നു.

ഭാഗിക പ്രീപേയ്മെന്റ് ഫീസ് സാധാരണയായി അടച്ച തുകയുടെ ഒരു ശതമാനമോ ഒരു നിശ്ചിത തുകയോ ആണ്. വായ്പ കരാറില്‍ ഭാഗിക പ്രീപേയ്മെന്റ് ഫീസ്, എപ്പോള്‍ അടയ്ക്കാം, ഒരു വര്‍ഷത്തില്‍ എത്ര തവണ എന്നിങ്ങനെ പരാമര്‍ശിക്കുന്നുണ്ട്. ഫോര്‍ക്ലോഷര്‍ ഫീസ് സാധാരണയായി കുടിശ്ശികയുള്ള വായ്പ തുകയുടെ ഒരു ശതമാനമോ ഒരു നിശ്ചിത തുകയോ ആകാം.

Personal Loan agreement
മാസംതോറും 9000 രൂപയിലധികം വരുമാനം; ഇതാ ഒരു നിക്ഷേപ സ്‌കീം
Summary

3 important things to check in your personal loan agreement before signing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com