എസ്‌ഐപി വഴി ഒന്നര കോടിയിലധികം സമ്പാദിക്കാം; ഫോളോ ചെയ്യൂ 5+15+25 റൂള്‍

വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപി ഫലപ്രദമാണ്
SIP investment
SIP investmentfile
Edited By:
Updated on
1 min read

വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപി ഫലപ്രദമാണ്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നു. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

5+15+25 ഫോര്‍മുല

ഈ ഫോര്‍മുല അനുസരിച്ച് എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതില്‍ '5' എസ്‌ഐപിയിലെ പ്രതിമാസ നിക്ഷേപത്തെയും '15' വാര്‍ഷിക വരുമാന നിരക്കിനെയും 25 നിക്ഷേപ വര്‍ഷങ്ങളുടെ എണ്ണത്തെയും കാണിക്കുന്നു.

ഈ ഫോര്‍മുല അനുസരിച്ച് നിക്ഷേപം നടത്തുകയാണെങ്കില്‍ 1.64 കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 25 വര്‍ഷത്തേയ്ക്ക് പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ മൊത്തം 15 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക. ശരാശരി 15 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ മൂലധന നേട്ടമായി മാത്രം 1.49 കോടി രൂപയാണ് ലഭിക്കുക. നിക്ഷേപിച്ച തുകയും മൂലധന നേട്ടവും കൂടി ചേരുമ്പോഴാണ് മൊത്തം 1.64 കോടി രൂപ ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപം വിപണി അധിഷ്ഠിതമാണ് എന്ന കാര്യം ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

SIP investment
ഓണക്കാലത്ത് നാട്ടിലെത്താന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടണോ?; ചില സ്മാര്‍ട്ട് തന്ത്രങ്ങള്‍
SIP investment
ഉപഭോക്താക്കള്‍ക്ക് യുപിഐ തുടര്‍ന്നും സൗജന്യം, വ്യാപാരികള്‍ക്ക് 'നാമമാത്ര' നിരക്ക്: വിശദീകരണവുമായി കേന്ദ്രം
Summary

5+15+25 SIP Formula: In how many years can Rs 5,000 monthly investment grow 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com