

ന്യൂഡൽഹി: ടിക്‌ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചന. ഇതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായി റിപ്പോർട്ട്.
ഈ ആപ്ലിക്കേഷനുകൾ 2020 ജൂണിൽ സർക്കാർ നിരോധിച്ചിരുന്നു. ആദ്യം നിരോധനം ഏർപ്പെടുത്തിയപ്പോൾ, സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാരിന് തൃപ്തിയില്ലെന്നും അതിനാൽ 59 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡാറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പു പ്രകാരമാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. പിന്നാലെയാണ് സ്ഥിരമായി നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates