67 ശതമാനം വര്‍ധന; 20 കൊല്ലം ജോലി ചെയ്താല്‍ എത്ര പെന്‍ഷന്‍ കിട്ടും?, അറിയാം ഇപിഎസ് പെന്‍ഷന്‍ മാറ്റം

പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ നിര്‍ബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്.
Pension
Pension ഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ നിര്‍ബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. 2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ടുള്ള വലിയ മാറ്റമാണിത്. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വര്‍ഷം സര്‍ക്കാരിന് 11,339 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നുമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് അംഗീകാരം നല്‍കിയത്. തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ വേതനപരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് വേതന പരിധി 15,000 ആയി ഉയര്‍ത്തിയത്.

അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത് പ്രതിമാസം 25,000 രൂപ വരെ വരുമാനമുള്ള എല്ലാ ജീവനക്കാരും ഇനി മുതല്‍ ഇപിഎഫ്, ഇപിഎസ് പദ്ധതികളില്‍ നിര്‍ബന്ധമായും ചേരേണ്ടതുണ്ട്. പുതിയ ശമ്പള പരിധിയില്‍ പൂര്‍ണമായി അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുകയില്‍ 67 ശതമാനം വരെ വര്‍ധന ലഭിക്കും. എന്നാല്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം.

25,000 രൂപ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് എത്ര ലഭിക്കും?

ജോലിയില്‍ പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15000 രൂപയുടെ വേതന പരിധിയില്‍ 2143 രൂപയാണ് പ്രതിമാസം പെന്‍ഷന്‍ ആയി ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ ഇത് 3,571 രൂപയായി ഉയരും. മാസംതോറും അധികമായി 1429 രൂപയാണ് ലഭിക്കുക. 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15000 രൂപയുടെ വേതന പരിധിയില്‍ 4714 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 7857 രൂപ ലഭിക്കും. അധികമായി 3,143 രൂപയാണ് ലഭിക്കുക. 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 6857 രൂപയാണ് ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 11,429 രൂപയാണ് കിട്ടുക.

Pension
പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്
Pension
റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കണോ?, കൈയില്‍ 20 ലക്ഷം രൂപയുണ്ടോ?; പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്‌കീമുകളില്‍ മികച്ചത് ഏത്?, താരതമ്യം
Summary

67% rise in EPS pension for these employees as wage ceiling hike to Rs 25,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com