കേരളത്തില്‍ നിന്ന് ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്; വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വില്‍പ്പന വ്യാഴാഴ്ച മുതല്‍

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്
Veegaland Developers share sale from Thursday
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിFILE
Edited By:
Updated on
1 min read

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.

പ്രാരംഭ ഓഹരി വില്‍പ്പന 15 വരെ നീളും. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 130-140 രൂപയാണ്. ചുരുങ്ങിയത് 107 ഓഹരികള്‍ക്കായി അപേക്ഷിക്കാം. മൊത്തം 1.50 കോടി ഓഹരികളാണ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിങ് ബുധനാഴ്ച ആരംഭിക്കും. 16ന് ഓഹരികളുടെ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 18ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. കേരളത്തില്‍ നിന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനി ആദ്യമായാണ് ഐപിഒയുമായി എത്തുന്നത്.

നിലവിലുള്ള ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ ഇല്ല. പൂര്‍ണമായും പുതിയ ഓഹരികള്‍ മാത്രമേയുള്ളൂ. അതിനാല്‍ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പൂര്‍ണമായും കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാകും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.

Veegaland Developers share sale from Thursday
കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍; കെഎസ്എഫ്ഇ ചിട്ടിയില്‍ പണം വളരുന്നത് എങ്ങനെ?
Veegaland Developers share sale from Thursday
കനറാ ബാങ്ക് എടിഎം സേവന നിരക്കുകൾ കൂട്ടി; സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും
Summary

A real estate listing from Kerala; Veegaland Developers share sale from Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com