ബാങ്ക് അക്കൗണ്ടുകളടക്കം ചോര്‍ത്തും! ആധാര്‍ കാര്‍ഡ് ഇനിയും ലോക്ക് ചെയ്തില്ലേ? അറിയേണ്ടതെല്ലാം

ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാര്‍.
Aadhaar biometric lock and unlock feature
പ്രതീകാത്മക ചിത്രംx
Updated on
1 min read

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി നടത്താനും ആധാര്‍ കാര്‍ഡ് പ്രധാനമാണ്. ഈ 12 അക്ക ആധാര്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. വ്യക്തി വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും എല്ലായ്‌പ്പോഴും നിര്‍ണായകമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാര്‍.

ആധാര്‍ കാര്‍ഡുകളുടെ സുരക്ഷയും ഇവയുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനായി ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെയുള്ള ആധാര്‍ നമ്പറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള ഓപ്ഷന്‍ യുഐഡിഎഐ നല്‍കുന്നുണ്ട്. ആധാര്‍ നമ്പര്‍ ചോര്‍ന്നാല്‍ അത് ലഭിക്കുന്നവര്‍ക്ക് സിംകാര്‍ഡുകള്‍ പരിശോധിക്കുന്നത് മുതല്‍ നമ്മുടെ പേരില്‍ മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍വരെ സാധിക്കും. ലോക്ക് ചെയ്യാത്ത ആധാറാണ് ഇത്തരം അപകട സാധ്യതകള്‍ ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Aadhaar biometric lock and unlock feature
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ആധാര്‍ എങ്ങനെ സുരക്ഷിതമാക്കാം

UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

'My Aadhaar' വിഭാഗത്തിലേക്കും തുടര്‍ന്ന് Aadhaar Services എന്നതിലേക്കും പോകുക.

Lock/Unlock Aadhaar അല്ലെങ്കില്‍ Lock/Unlock Biometrics തിരഞ്ഞെടുക്കുക.

Lock UID അല്ലെങ്കില്‍ Enable Biometric Lock എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ആധാര്‍ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക.

ഫോണില്‍ വരുന്ന ഒടിപി നല്‍കുക

mAadhaar ആപ്പ് ഉപയോഗിച്ച് ഫോണിലും ഈ സേവനം ലഭ്യമാണ്

Aadhaar biometric lock and unlock feature
തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ
Summary

Aadhaar biometric lock and unlock feature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com