ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും
Aadhaar
Aadhaar FILE
Edited By:
Updated on: 
1 min read

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ? ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പത്തിലും ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരം വരുത്തിയത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ കൈവശമുള്ളവര്‍ക്ക് മാത്രമാണ് ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ പുതുക്കാന്‍ സാധിക്കുകയുള്ളൂ.

ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റി നല്‍കാവുന്നതാണ്. ഈ പ്രക്രിയ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് യുഐഡിഎഐ അറിയിച്ചു. സ്വന്തം ഫോണ്‍ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഔദ്യോഗിക യുഐഡിഎഐ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വ്യാജ വെബ് സൈറ്റുകളോ ആപ്ലിക്കേഷനുകളോ ഒഴിവാക്കുന്നതിനായി ആധാര്‍ വിവരങ്ങള്‍ പുതുക്കുമ്പോള്‍ ഉപയോക്താക്കള്‍ ഔദ്യോഗിക ആപ്പിനെയും യുഐഡിഎഐ ചാനലുകളെയും മാത്രം ആശ്രയിക്കുക. വിവിധ ഓതന്റിക്കേഷനുകള്‍ക്കും ആധാറുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിക്കുന്നതിനാല്‍, ആധാറിലെ മൊബൈല്‍ നമ്പര്‍ കൃത്യമായി നിലനിര്‍ത്തുന്നത് അനിവാര്യമാണ്. നിലവിലെ ഫോണ്‍ നമ്പര്‍ കൈവശമുള്ള ഉപയോക്താക്കള്‍ക്ക് ആധാര്‍ ആപ്പിലുള്ള പുതിയ സൗകര്യം ഉപയോഗിച്ച് സ്വന്തം ഫോണില്‍ നിന്ന് തന്നെ എളുപ്പത്തില്‍ മൊബൈല്‍ നമ്പര്‍ മാറ്റാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Aadhaar
ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍
Aadhaar
റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍
Summary

Aadhaar update: How to change your registered mobile number on the app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com