

തിരുവനന്തപുരം: ഭീമയുടെ നവീകരിച്ച ഷോറൂം പ്രശസ്ത സിനിമാതാരം കാജല്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ഭീമ ജുവലറിയുടെ ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ എം എസ് സുഹാസ്, ഡയറക്ടര്‍ ജയ ഗോവിന്ദന്‍, ഡയറക്ടര്‍ ഗായത്രി സുഹാസ്, ഡയറക്ടര്‍ നവ്യ സുഹാസ്, ആരതി ഗോവിന്ദന്‍ എന്നിവരോടൊപ്പം ഭീമയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളും ജീവനക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവലറി ഷോറുമായി തിരുവനന്തപുരം ഭീമ മാറുകയാണെന്ന് അധികൃതര്‍ പറഞ്ഞു. അത്യാധുനികവും വിശാലവുമായ അന്താരാഷ്ട്ര ഗോള്‍ഡ് ഷോപ്പിംഗ് അനുഭവമാണ് തിരുവനന്തപുരം ഭീമ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
വിപുലീകരിച്ച ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, സില്‍വര്‍ തുടങ്ങി നവീന രീതിയിലുള്ള ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഭീമയില്‍ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യത്തിനും ആധുനികതയ്ക്കും തുല്യ പ്രാധാന്യം നല്കുന്ന രീതിയിലാണ് ഭീമയുടെ പുതിയ ഷോറൂം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
നൂറു വര്‍ഷത്തെ ഭീമയുടെ യാത്രയില്‍ തിരുവനന്തപുരം പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു. തലമുറകളായി തങ്ങളെ ചേര്‍ത്ത് പിടിച്ച തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും സമര്‍പ്പിക്കുന്നതിനോടൊപ്പം ഡിസൈനിലും ട്രെന്‍ഡിലും മുന്നിട്ട് നില്‍ക്കുന്ന ആഭരണ ശ്രേണികളുടെ പ്രധാന കേന്ദ്രമായിരിക്കും തിരുവനന്തപുരം ഭീമ എന്ന് ചെയര്‍മാന്‍ ഡോ ആ ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ എം എസ് സുഹാസ് എന്നിവര്‍ പറഞ്ഞു. ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 4 വരെ ഉദ്ഘാടന ദിന പ്രത്യേക ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും തുടരും.
രണ്ടു ഘട്ടങ്ങളിലായി 50% + 50% വരെ സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലെ ഇളവ്, കാരറ്റിന് 15,000 രൂപ വരെ ഡയമണ്ടിനുള്ള കിഴിവ്, ഓരോ പര്‍ച്ചേസിനും ഉറപ്പുള്ള സമ്മാനങ്ങള്‍ ഒപ്പം തിരഞ്ഞെടുത്ത സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലിയില്ലാതെ വാങ്ങുവാനുള്ള അവസരം തുടങ്ങിയവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. ഓണം ഓഫറുകള്‍ ഭീമയുടെ തിരുവനന്തപുരം, പോത്തന്‍കോട്, ആറ്റിങ്ങല്‍ ഷോറൂമുകളിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
