ലോകത്തെ വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്
Adani Group
Adani Group
Updated on
1 min read

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയില്‍ 1,126 മെഗാവാട്ട് / 3,530 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ അദാനി ഗ്രൂപ്പ് പുതിയ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സ്ഥല സംഭരണ പദ്ധതികളില്‍ ഒന്നുമായി ഇതുമാറും.

700-ലധികം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം കണ്ടെയ്നറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൗകര്യം അടുത്ത വര്‍ഷം മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റായി കണക്കാക്കപ്പെടുന്ന ഖാവ്ഡ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയത്തിന്റെ ഭാഗമായാണ് പുതിയ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം വരുന്നത്. പുനരുപയോഗ ഊര്‍ജ്ജം കൂടുതല്‍ വിശ്വസനീയമാക്കുന്നതിനും ബാക്കപ്പ് പവര്‍ നല്‍കുന്നതിനും ഗ്രിഡ് സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ബാറ്ററി സംഭരണം ആവശ്യമാണ്.

സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം സംഭരിക്കാനും ഉറവിടം ലഭ്യമല്ലാത്തപ്പോള്‍ ഉപയോഗിക്കാനും ഇത് സഹായിക്കുന്നു. ഇത് ഗ്രിഡിനെയും ഫോസില്‍ ഇന്ധനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നു. വൈദ്യുതി ബില്‍ കുറയ്ക്കാനും ഇത് സഹായകമാകും. സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.

Adani Group
ഒരു ലക്ഷം നിക്ഷേപിച്ചാല്‍ മകളുടെ പേരില്‍ 46 ലക്ഷത്തിലധികം നേടാന്‍ വഴി!; ഇതാ ഒരു കിടിലന്‍ സ്‌കീം

ഊര്‍ജ്ജ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി സംയോജിപ്പിച്ച നൂതന ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 3530 ങണവ ഊര്‍ജ്ജം സംഭരിക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഭാവിയുടെ മൂലക്കല്ല് ഊര്‍ജ്ജ സംഭരണമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. 2027 മാര്‍ച്ചോടെ 15 GWh ബാറ്ററി എനര്‍ജി സ്റ്റോറേജ് ശേഷി കൂടി കമ്മീഷന്‍ ചെയ്യാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പ് മൊത്തം 50 GWh ആണ് ലക്ഷ്യമിടുന്നത്.

Adani Group
ഭൂമിക്കടിയില്‍ കണ്ടെത്തിയത് 1000 മെട്രിക് ടണ്‍ സ്വര്‍ണം; കോളടിച്ച് ചൈന, ലോകത്താദ്യം
Summary

Adani Group to build one of world's largest battery energy storage projects in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com