ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

'ക്രാഫ്റ്റി ഫാല്‍ക്കണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു.
AI hackers use ₹1 test transactions to move bigger sums from financial firms:
പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുടെ സഹായത്തോടെ അതിവേഗത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ഹാക്കര്‍മാര്‍ നടത്തുന്നത്.

ഒരു ലക്ഷ്വറി തട്ടിപ്പ് എപ്പോഴും വലിയ തുകയോടെ ആകണമെന്നില്ലെന്നും ചിലപ്പോള്‍ ഒരു രൂപയുടെ ചെറിയ ഇടപാട് പോലും വലിയൊരു സൈബര്‍ ആക്രമണത്തിന്റെ ഭാഗമായിരിക്കാമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പില്‍ പറയുന്നു. ധനകാര്യ സംവിധാനങ്ങളിലെ പഴുതുകള്‍ കണ്ടെത്താനും, അനധികൃത പണമിടപാട് വഴികള്‍ പരിശോധിക്കാനും, തുടര്‍ന്ന് വലിയ തുകകള്‍ തട്ടിയെടുക്കാനും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ പുതിയ രീതിയില്‍ സൈബര്‍ തട്ടിപ്പ് നടത്തുന്നത്. പേയ്മെന്റ് ഇന്റര്‍ഫേസുകള്‍ വഴി പണം തട്ടിയെടുത്ത ശേഷം തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യും. 'ക്രാഫ്റ്റി ഫാല്‍ക്കണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു.

ധനകാര്യ മേഖലയിലെ സൈബര്‍ തട്ടിപ്പുകളുടെ ഒരു പുതിയ മുഖമാണ് ഇതെന്നും അവര്‍ പറയുന്നു. പാച്ച് ചെയ്യാത്ത സോഫ്റ്റ്വെയറുകള്‍, കൃത്യമായി കോണ്‍ഫിഗര്‍ ചെയ്യാത്ത ഇന്റര്‍നെറ്റ് സെര്‍വറുകള്‍, സുരക്ഷാ വീഴ്ചയുള്ള ഐ.ടി സിസ്റ്റങ്ങള്‍ എന്നിവ ചൂഷണം ചെയ്താണ് ഹാക്കര്‍മാര്‍ സിസ്റ്റത്തിലേക്ക് കടന്നുകയറുന്നത്. ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളും പരാതി പരിഹാര ഇന്റര്‍ഫേസുകളും തട്ടിപ്പുകാര്‍ ഇതിനുള്ള വഴിയാക്കുന്നു. സിസ്റ്റത്തിനുള്ളില്‍ കടന്നുകൂടിയ ശേഷം, പണമിടപാടുകള്‍ക്കും ഫണ്ട് കൈമാറ്റത്തിനുമായി ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെയും എ.പി.ഐ-കളെയും (pplication Programming Interfaces) തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നു. 'ഏജന്റിക് എഐ' സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാരണം അതിവേഗത്തില്‍ തട്ടിപ്പുകള്‍ നടത്താനും ഡിജിറ്റള്‍ തെളിവുകള്‍ നശിപ്പിക്കാനും ഇവര്‍ക്ക് കഴിയുന്നു.

തട്ടിയെടുക്കുന്ന പണം 'മ്യൂള്‍' അക്കൗണ്ടുകള്‍ വഴിയാണ് മറ്റ് ബാങ്കുകളിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് IMPS, NEFT സംവിധാനങ്ങള്‍ വഴി ഈ തുക അതിവേഗം പിന്‍വലിക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്നു. ഇതിനുശേഷം, തട്ടിപ്പുകാര്‍ ഇടപാട് വിവരങ്ങള്‍ നശിപ്പിക്കുകയും തങ്ങളുടെ ഡിജിറ്റല്‍ പാടുകള്‍ മാച്ചുകളയുകയും ചെയ്യുന്നു. ഇത് ഫോറന്‍സിക് അന്വേഷണത്തെയും പണം തിരികെ പിടിക്കുന്നതിനെയും കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

CERT-In തയ്യാറാക്കിയ ബ്ലൂപ്രിന്റ് അനുസരിച്ച് സുരക്ഷ ശക്തമാക്കാനും, അതത് റെഗുലേറ്ററി ബോഡികളുടെ മാനദണ്ഡങ്ങള്‍ പാലിക്കാനും ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 6 മണിക്കൂറിനകം വിവരങ്ങള്‍ CERT-In-s അറിയിക്കണം. ബാങ്കുകളും NBFC-കളും തങ്ങളുടെ 'ദാക്ഷ്' (DAKSH) പോര്‍ട്ടല്‍ വഴി റിസര്‍വ് ബാങ്കിനെയും (RBI) ഈ സമയപരിധിക്കുള്ളില്‍ വിവരം അറിയിക്കേണ്ടതുണ്ട്.

Summary

AI hackers use ₹1 test transactions to move bigger sums from financial firms: CERT In warns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER